/indian-express-malayalam/media/media_files/RstVM1DmphUACxy4oRk1.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖാ ശർമ്മയ്‌ക്കെതിരായ പരാമർശത്തിൽ, കൃഷ്ണനഗർ എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുത്തു. ഡല്‍ഹി പൊലീസ് പ്രത്യേകസെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റ് ഞായറാഴ്ചയാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സ്ത്രീയുടെ മാന്യതയെ കളങ്കപ്പെടുത്തുന്ന ആംഗ്യങ്ങൾ അല്ലെങ്കിൽ പ്രവൃത്തി എന്ന, ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) 79-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനിത കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരേ പരാമര്‍ശം നടത്തിയത്. ജൂലൈ 4ന്, ഉത്തർപ്രദേശിലെ ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് 121-പേര്‍ മരിച്ച സ്ഥലം രേഖ ശർമ്മ സന്ദര്‍ശിച്ചിരുന്നു. ഇതിൽ നിന്നുള്ള വീഡിയോയിലാണ് മഹുവ കമന്റ് ചെയ്തത്. "അവർ ബോസിൻ്റെ പൈജാമ ഉയർത്തിപ്പിടിക്കുന്ന തിരക്കിലാണ്" എന്നായിരുന്നും വിവാദങ്ങൾക്ക് വഴിവച്ച മഹുവയുടെ പരാമർശം. രേഖ ശർമയ്ക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതായിരുന്നു വീഡിയോ. എന്നാൽ മഹുവ തൻ്റെ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
അപരിഷ്‌കൃതമായ പരാമർശങ്ങൾ അതിരുകടന്നതും, സ്ത്രീയുടെ അന്തസിന് നേരെയുള്ള ലംഘനമാണെന്നും വനിതാ കമ്മീഷൻ നിരീക്ഷിച്ചു. മഹുവയ്ക്കെതിരെ, എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിശദമായ റിപ്പോർട്ട് 3 ദിവസത്തിനുള്ളിൽ കമ്മീഷന് നൽകണമെന്നും, വനിത കമ്മീഷൻ നിർദേശിച്ചു.
അതേസമയം, പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ മഹുവ മൊയ്ത്ര ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ചു. മുന്ന് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെങ്കിൽ താൻ ബംഗാളിലെ നാദിയയില്‍ ഉണ്ടാകുമെന്ന് മഹുവ പറഞ്ഞു.
Read More
- സൂറത്തിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
- ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്, കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
- പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന "പരാന്നഭോജി"; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്
- ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.