/indian-express-malayalam/media/media_files/cm1DJepSG0y7jjlm4N1P.jpg)
(Express Photo by Hanif Malek)
സൂറത്ത്: സൂറത്തിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. ഇനിയും ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുവെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.
“ഒരു സ്ത്രീ രക്ഷപ്പെട്ടു. ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, ”സൂറത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ 6) രാജേഷ് പാർമർ പറഞ്ഞു. ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ടെക്സ്റ്റൈൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിച്ചിരുന്ന സച്ചിനിലെ ഗ്രൗണ്ട് ഫ്ലോറും അഞ്ച് നിലകളുള്ള പഴയ കെട്ടിടമാണ് ശനിയാഴ്ച ഉച്ചയോടെ തകർന്നത്. പലിഗാമിലെ ഡി എൻ നഗർ സൊസൈറ്റിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് നിന്നും ആദ്യം കണ്ടെടുത്തത് ഏകദേശം 25 വയസ്സുള്ള ഒരാളുടെ മൃതദേഹമാണ്. രക്ഷപ്പെടുത്തിയ കാശിഷ് ശർമ്മ (23) എന്ന സ്ത്രീയെ ഉടൻ തന്നെ ന്യൂ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സൂറത്ത് പോലീസ് കമ്മീഷണർ അനുപം ഗെഹ്‌ലോട്ട് പറയുന്നതനുസരിച്ച് കെട്ടിടത്തിലെ ആകെയുള്ള 30 അപ്പാർട്ട്മെന്റുകളിൽ അഞ്ചോളം എണ്ണത്തിലാണ് താമസമുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും സച്ചിൻ ജിഐഡിസിയിലെ ഫാക്ടറികളിലെ തൊഴിലാളികളാണെന്നാണ് വിവരം. “ഞങ്ങൾക്ക് ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രദേശത്തെ മറ്റ് താമസക്കാരിൽ നിന്നുള്ളതാണ്. ഗ്രൗണ്ട് ഫ്ലോർ അടക്കം അഞ്ച് നില കെട്ടിടമായതിനാൽ ഒന്നിന് മേൽ ഒന്നായാണ് തകർന്ന് വീണത്. എൻഡിആർഎഫും പ്രാദേശിക അഗ്നിശമന സേനയും ഉൾപ്പെടെയുള്ള റെസ്‌ക്യൂ ടീമുകൾ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു,” ഗെലോട്ട് ഞായറാഴ്ച രാവിലെ എഎൻഐയോട് പറഞ്ഞു.
തൊഴിലാളികൾ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് എംഎൽഎ സന്ദീപ് ദേശായി ശനിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിലവിൽ യുഎസിലുള്ള പ്രദേശവാസിയായ ജയ് ദേശായിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.