scorecardresearch

ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്, കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. 400 ലധികം സീറ്റുകൾ നേടി പാർട്ടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം

വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. 400 ലധികം സീറ്റുകൾ നേടി പാർട്ടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

കെയ്ർ സ്റ്റാർമർ

ലണ്ടൻ: ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 325 സീറ്റ് ലേബർ പാർട്ടി നേടിയിട്ടുണ്ട്. വെറും 72 സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടിക്ക് നേടാനായത്. 650 അംഗ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം 326 ആണ്.

Advertisment

ലേബർ പാർട്ടിയുടെ വിജയത്തോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അവസാനമായി. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമർ വിജയിച്ചത്. ലേബർ പാർട്ടിയിൽ വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതിനിടെ, കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് പരാജയം സമ്മതിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ലേബർ പാർട്ടി സ്ഥാനാർത്ഥിയായ മലയാളി സോജൻ ജോസഫും വിജയിച്ചു. ആഷ്ഫെഡ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹത്തിന്റെ ജയം. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജൻ.

വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. 400 ലധികം സീറ്റുകൾ നേടി പാർട്ടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കൺസർവേറ്റീവ് പാർട്ടി 150 സീറ്റുകളിൽ താഴെ ഒതുങ്ങുമെന്നായിരുന്നു സർവേ ഫലങ്ങൾ. ലേബർ പാർട്ടി വിജയിച്ചാൽ കെയ്‌ർ സ്റ്റാർമർ ബ്രിട്ടനിന്റെ പ്രധാനമന്ത്രിയാകും. 

Advertisment

14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിലെ അതൃപ്തി ഇത്തവണത്തെ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. 2010 ലാണ് കൺസർവേറ്റീവ് പാർട്ടിൽ ബ്രിട്ടനിൽ അധികാരത്തിലെത്തിയത്. 14 വർഷത്തിനിടെ 5 പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. ഇതിനിടെ 4 തിരഞ്ഞെടുപ്പുകളും 2 ഹിതപരിശോധനകളും നടന്നു. 2022 ൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതിനെ തുടർന്നാണ് ഇന്ത്യൻ വംശജനായ സുനക് പ്രധാനമന്ത്രിയായത്. 

Read More

Britain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: