scorecardresearch

പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന "പരാന്നഭോജി"; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്

പാർലമെന്റിന് പുറത്ത് സമവായത്തിന് ആഹ്വാനം ചെയ്ത മോദിക്കും ബിജെപിക്കും എതിരെ കടുത്ത ആക്രമണമാണ് ഇന്നും കോൺഗ്രസ് നടത്തിയത്

പാർലമെന്റിന് പുറത്ത് സമവായത്തിന് ആഹ്വാനം ചെയ്ത മോദിക്കും ബിജെപിക്കും എതിരെ കടുത്ത ആക്രമണമാണ് ഇന്നും കോൺഗ്രസ് നടത്തിയത്

author-image
WebDesk
New Update
മോദിയെ എപ്പോഴും കുറ്റം പറയരുത്; ഭരണം അത്ര മോശമല്ല: ജയ്റാം രമേശ്

എക്സ്പ്രസ് ഫയൽ ചിത്രം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാന്നഭോജി പരാമർശത്തിനെതിരെ അതേ നാണയത്തിൽ കോൺഗ്രസിന്റെ തിരിച്ചടി. പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന പരാന്നഭോജിയാണ് ബിജെപിയെന്ന് കോൺഗ്രസ് നേതാവും പാർട്ടി ഡിജിറ്റൽ മീഡിയ ഇൻ ചാർജുമായ ജയറാം രമേഷ് പറഞ്ഞു. വ്യാഴാഴ്ച പാർലമെന്റിന് പുറത്ത് സമവായത്തിന് ആഹ്വാനം ചെയ്ത മോദിക്കും ബിജെപിക്കും എതിരെ കടുത്ത  ആക്രമണമാണ് ഇന്നും കോൺഗ്രസ് നടത്തിയത്. ആരെങ്കിലും പരാന്ന ജീവികളാണെങ്കിൽ അത് ബിജെപിയാണെന്നും പ്രാദേശിക പാർട്ടികളെ തകർക്കുന്ന അതിന്റെ ട്രാക്ക് റെക്കോർഡിലൂടെ അത് വ്യക്തമാണെന്നും ജയറാം രമേശ് പറഞ്ഞു.  

Advertisment

പാർലമെന്റ് സമ്മേളനം അവസാനിച്ച് ഒരു ദിവസം കഴിഞ്ഞ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ്, കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി, 18-ാം ലോക്‌സഭയുടെ ആദ്യ സെഷനെ കുറിച്ചുള്ള പ്രതികരണം നടത്തിയത്.  പുതിയതും ആക്രമണാത്മകവുംപുനരുജ്ജീവിപ്പിച്ചതുമായ ഇന്ത്യാ സഖ്യത്തിന്റെ പ്രതിപക്ഷം ഈ സർക്കാരിനെതിരെ ഉയർന്നുവന്നു എന്നതാണ് ഈ സമ്മേളന കാലത്തെ പ്രത്യേകതയെന്ന രമേശ് പറഞ്ഞു. 

“പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനവും രാജ്യസഭയുടെ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ തീർച്ചയായും രണ്ട് കാര്യങ്ങളാണ് കണ്ടത് - ഇന്ത്യാ സഖ്യത്തിന്റെ പുതിയ, ആക്രമണാത്മകവും, പുനരുജ്ജീച്ചതുമായ, പ്രതിപക്ഷം, അത് ജനാധിപത്യത്തിൽ നിലനിൽപ്പിന്റെ പ്രതീകമാണ്.  എന്നാൽ അതേ രീതിയിലല്ല ഭരണപക്ഷം എന്നതോർക്കണം. പ്രധാനമന്ത്രിയുടെ മനോഭാവത്തിലും സമീപനത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവും ഞങ്ങൾ കണ്ടിട്ടില്ല, ” മോദിക്കെതിരെ  പരാമർശിച്ചുകൊണ്ട് ജയറാം രമേശ് പറഞ്ഞു. 

2024ലെ തിരഞ്ഞെടുപ്പ് ഫലം മോദിയുടെ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ തോൽവിയാണെന്നും എന്നാൽ പാർലമെന്റ് നടത്തിപ്പിൽ അത് പ്രതിഫലിച്ചില്ലെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. "അദ്ദേഹം (മോദി) പാർലമെന്റിന് പുറത്ത് സമവായത്തിന് ആഹ്വാനം ചെയ്തെങ്കിലും പാർലമെന്റിനുള്ളിൽ ഏറ്റുമുട്ടാൻ തീരുമാനിച്ചു. അത് മാറാൻ പോകുന്നുവെന്നതിന് തെളിവുകളൊന്നുമില്ല, എന്നാൽ പ്രതിപക്ഷം ആക്രമണോത്സുകവും സജീവവുമാണ്. ”രമേശ് പറഞ്ഞു.

Advertisment

ഇത് ഒരു കൂട്ടുകക്ഷി സർക്കാരിനുള്ള ജനവിധിയാണെന്നും ജനങ്ങളെ ഒപ്പം കൂട്ടാനുള്ള നിയോഗമാണെന്നും എൻഡിഎയുടെ ഭാഗമല്ലാത്ത മറ്റെല്ലാ പാർട്ടികളെയും ശ്രദ്ധിക്കാനുള്ള സമയമാണെന്ന് സർക്കാർ മനസ്സിലാക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിനെ "പർജീവി" (പരാജീവി) പാർട്ടി എന്ന് വിളിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രമേഷ് ബിജെപിയെ ആഞ്ഞടിക്കുകയും സഖ്യകക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ ഭരണകക്ഷിയുടെ ട്രാക്ക് റെക്കോർഡ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഒരു പരാന്നഭോജിക്ക് മാത്രമേ ആ വാക്ക് ഉപയോഗിക്കാൻ കഴിയൂവെന്നും പ്രാദേശിക പാർട്ടികളെ ബി.ജെ.പി എങ്ങനെ തിന്നു തീർത്തു  എന്നതിന്റെ ട്രാക്ക് റെക്കോർഡ് നോക്കണമെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഇന്ന് ബിജെഡി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. സമ്മേളനത്തിലുടനീളം രാജ്യസഭയിൽ ഇന്ത്യാ സഖ്യത്തിനൊപ്പമാണ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവർ നിന്നതെന്നും ജയറാം രമേശ് പറഞ്ഞു.

Read More

Narendra Modi Jairam Ramesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: