/indian-express-malayalam/media/media_files/BkZSKf7QWuOFOUoj7Ern.jpg)
Photo: X/Arvind Kejriwal
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജാമ്യംതേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ജാമ്യാപേക്ഷ ജൂലൈ 4 വ്യാഴാഴ്ച ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കെജ്‌രിവാളിൻ്റെ അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യുമെന്ന് ബെഞ്ച് അറിയിച്ചു.
കേന്ദ്ര ഏജൻസിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാളിൻ്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചിരുന്നു. സിബിഐയോട് പ്രതികരണം തേടിയ ഹൈക്കോടതി ജൂലൈ 17ന് വിഷയം ലിസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യ നയവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കെജ്‌രിവാളിനെ ജൂൺ 25ന് തിഹാർ ജയിലിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജൂൺ 26ന് കേസിൽ സിബിഐ കെജ്രിവാളിനെ അറസ്റ്റിൽ ചെയ്യുകയും, പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന് മുൻപാകെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മദ്യ നയവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തെളിവ് സഹിതം ഹാജരാക്കുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവധിച്ച ജഡ്ജി, അറസ്റ്റ് നിയമവിരുദ്ധമല്ലെന്നും ഏജൻസി അമിതാവേശം കാണിക്കരുതെന്നും വ്യക്തമാക്കി. ജൂൺ 29ന്, മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെ, വിചാരണ കോടതി കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ നീട്ടി.
മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് നയത്തിന്റെ രൂപീകരണത്തിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുള്ളതായി ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു, 'സൗത്ത് ഗ്രൂപ്പിന്' - ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം വ്യക്തികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയതാണ് മദ്യനയമെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
നയരൂപീകരണത്തിലെ അഴിമതിയുടെ പ്രതിഫലമായി 100 കോടി രൂപ എഎപി നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് 2021-2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഏജൻസി ആരോപിച്ചു.
Read More
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
- എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം, പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്: നരേന്ദ്ര മോദി
- ഹത്രാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി; സംഘാടകർക്കെതിരെ എഫ്ഐആർ, ഭോലെ ബാബയുടെ പേരില്ല
- ദുരന്ത ഭൂമിയായി ഹത്രാസ്, ആരാണ് ഭോലെ ബാബ?
- ഹത്രാസ് ദുരന്തം: സത്സംഗിന് അനുമതി ഉണ്ടായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us