/indian-express-malayalam/media/media_files/TVxRmkZa85kn1L5ZIGml.jpg)
അപകട സ്ഥലത്തെ ദൃശ്യം
ലക്നൗ: സത്സംഗത്തിനിടെ 87 പേരിലധികം കൊല്ലപ്പെട്ട് ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിന് അനുമതിയുണ്ടായിരുന്നതായി ജില്ലാ മജിസ്ട്രേറ്റ്. സത്സംഗ് ഒരു സ്വകാര്യ പരിപാടി ആയിരുന്നെന്നും യോഗത്തിന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചിരുന്നുവെന്നും ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് കുമാർ പറഞ്ഞു. മതപ്രഭാഷകനായ സാകർ വിശ്വ ഹരി ഭോലെ ബാബയാണ് സത്സംഗത്തെ അഭിസംബോധന ചെയ്തതെന്നും പരിപാടി കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെയായിരുന്നു തിക്കും തിരക്കും മൂലം ദുരന്തമുണ്ടായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രമസമാധാനപാലനത്തിനായി പോലീസിനെ വിന്യസിച്ചുണ്ടായിരുന്നു. എന്നാൽപരിപാടി നടക്കുന്ന കോമ്പൗണ്ടിനുള്ളിലെ ക്രമീകരണം സംഘാടകർ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. "ഇതുമായി ബന്ധപ്പെട്ട്, ക്രമീകരണങ്ങൾ ശരിയായി ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്." ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേ സമയം സത്സംഗിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകാൻ മജിസ്ട്രേറ്റ് തയ്യാറായില്ല. “എനിക്ക് ഈ കണക്ക് ഇതുവരെ അറിയില്ല. അത് അന്വേഷണത്തിലൂടെ പുറത്തുവരും. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും ചികിത്സയും നൽകുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ മുൻഗണന" അദ്ദേഹം പറഞ്ഞു.
അതേ സമയം സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരെ കൂടാതെ നിരവധി പേർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ഉത്തർപ്രദേശ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
- ഹത്രാസിൽ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 87 ആയി
- ‘മോദിയുടെ ലോകത്ത് സത്യം തുടച്ചുനീക്കപ്പെടാം''; എന്നാൽ സത്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us