scorecardresearch

ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അന്തസ്സ് പൂർണ്ണമായും നഷ്‌ടപ്പെട്ടുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അന്തസ്സ് പൂർണ്ണമായും നഷ്‌ടപ്പെട്ടുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

author-image
WebDesk
New Update
Manik Saha, tripura, ie malayalam

ത്രിപുര മുഖ്യമന്ത്രി ഡോ മണിക് സാഹ (ഫയൽ ചിത്രം)

അഗർത്തല: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിനെ താലിബാനോട് ഉപമിച്ച് ബിജെപി. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അന്തസ്സ് പൂർണ്ണമായും നഷ്‌ടപ്പെട്ടുവെന്ന് തൃണമൂലിനെ കടന്നാക്രമിച്ചുകൊണ്ട് ത്രിപുര മുഖ്യമന്ത്രി ഡോ മണിക് സാഹ വിമർശിച്ചു. ഇത് താലിബാൻ ഭരണത്തിന് സമാനമാണെന്നും ബംഗാളിലെ ഓരോ ഗ്രാമങ്ങളും ഇന്ന് സന്ദേശ്ഖലി പോലെ മാറിയെന്നും സാഹ കുറ്റപ്പെടുത്തി. 

Advertisment

ഇന്ന് പശ്ചിമ ബംഗാളിലെ തൃണമൂലിന്റെ താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അന്തസ്സ് പൂർണ്ണമായും നഷ്‌ടപ്പെട്ടിരിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ നിരവധി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടന്നതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സന്ദേശ്ഖലിക്ക് സമാനമായി ബംഗാളിലെ ഓരോ ഗ്രാമങ്ങളും ഇന്ന് മാറിയിരിക്കുന്നു " സാഹ തന്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു. 

പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിൽ ദമ്പതികളെ ആക്രമിച്ചുകൊണ്ട് പരസ്യവിചാരണ ചെയ്യുന്ന ടിഎംസി നേതാവ് തേജേമുള്ളിന്റെ വീഡിയോ വലിയ വിവാദമായി മാറിയതിന്  പിന്നാലെയാണ് തൃണമൂലിനെതിരായ സാഹയുടെ പരാമർശങ്ങൾ. വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് ടിഎംസി നേതാവ് യുവതിയെ വിളിച്ചുവരുത്തിയതായാണ് പറയപ്പെടുന്നത്. യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് തേജേമുൾ  യുവാവിനേയും ആക്രമിക്കുകയായിരുന്നു.

സംഭവത്തെ നിർഭാഗ്യകരമെന്ന് ടിഎംസി വിശേഷിപ്പിക്കുകയും പോലീസ് മുഖ്യപ്രതിയെ ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിന് ശേഷവും വിഷയത്തിൽ കടുത്ത വിമർശനമാണ് സാഹ ഉയർത്തിയത്. ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിൽ പട്ടാപ്പകൽ ടിഎംസി പിന്തുണയുള്ള അക്രമികൾ സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം പൈശാചിക പീഡനങ്ങൾ നടത്തുകയാണെന്ന് അദദേഹം കുറിച്ചു. 

Advertisment

നേരത്തെ ത്രിപുര മുൻ മുഖ്യമന്ത്രിയും ലോക്‌സഭാ എംപിയുമായ ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിൽ ബിജെപി മൂന്നംഗ എംപി സംഘത്തെ സ്ഥിതിഗതികൾ വിലയിരുത്തി പാർട്ടി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കാനായി ബംഗാളിലേക്ക് അയച്ചിരുന്നു . താൻ സന്ദർശിച്ച സ്ഥലത്ത് ക്രൂഡ് ബോംബ് കണ്ടെത്തിയതായി ദേബ് അവകാശപ്പെട്ടിരുന്നു. പ്രതിനിധി സംഘം പിന്നീട് ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

Read More

Mamata Banerjee Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: