scorecardresearch

പാർലമെന്റിലെത്താൻ ബോട്ട് വേണം; കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയെന്ന് ശശി തരൂർ

മഴക്കെടുതിയിലേക്കാണ് വെള്ളിയാഴ്ച ഡൽഹി ഉണർന്നത്, നഗരത്തിൻ്റെ പലഭാഗങ്ങളും മണിക്കൂറുകൾക്കുള്ളിൽ വെള്ളത്തിനടിയിലായി

മഴക്കെടുതിയിലേക്കാണ് വെള്ളിയാഴ്ച ഡൽഹി ഉണർന്നത്, നഗരത്തിൻ്റെ പലഭാഗങ്ങളും മണിക്കൂറുകൾക്കുള്ളിൽ വെള്ളത്തിനടിയിലായി

author-image
WebDesk
New Update
Shashi Tharoor

ചിത്രം: എക്സ്

ഡൽഹി: ഡൽഹിയിൽ നിർത്താതെ പെയ്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയെന്ന് തിരുവനന്തപുരം എം.പി. ശശി തരൂർ. മഴയിൽ ഡല്‍ഹി ല്യുട്ടിന്‍സിലെ ശശി തരൂരിന്റെ വസതിയിലും വെള്ളം കയറി. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ എംപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

Advertisment

വീട്ടിൽ വെള്ളം കയറിയെന്നും, എല്ലാ മുറികളിലും ഒരടിയോളം വെള്ളമുണ്ടെന്നും, ഇതു കണ്ടാണ് താൻ ഉണർന്നതെന്നും ശശി തരൂർ പറഞ്ഞു. 'വീട്ടുപകരണങ്ങളും തറയിലുണ്ടായിരുന്ന മറ്റ് വസ്തുക്കളും വെള്ളം കയറി നശിച്ചു. സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളത്തിന് പുറത്തേക്ക് ഒഴുകാന്‍ മാര്‍ഗമില്ലാ. വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി രാവിലെ മുതൽ അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. 

ബോട്ട് ഇല്ലാതെ പാര്‍ലമെന്റിലേക്ക് എത്താൻ കഴിയില്ലെന്ന് പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഞാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ അധികൃതർക്ക് റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞു. ഞാൻ കൃത്യസമയത്ത് എത്തി തരൂര്‍ എക്‌സിൽ കുറിച്ചു.

Advertisment

മഴക്കെടുതിയിലേക്കാണ് വെള്ളിയാഴ്ച ഡൽഹി ഉണർന്നത്. നഗരത്തിൻ്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറുകയും വാഹനങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കാണ് നഗരങ്ങളിലുണ്ടായത്. വ്യാഴാഴ്ച മുതൽ ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്.

Read More

Shashi Tharoor MP Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: