/indian-express-malayalam/media/media_files/bIvRwFNaDd2XGEGnbfny.jpg)
വാഷിങ്ടൺ: ഖലിസ്ഥാൻ വിഘടനവാദിയായ ഗുർപത് വന്ത് സിങ് പന്നൂനിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് അമേരിക്ക. "ഇത്തരം ചില ആരോപണങ്ങളുടെയും റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ ഏത് സ്ഥാപനപരമായ പരിഷ്കാരങ്ങൾ ആവശ്യമായി വരാം എന്ന കാര്യത്തിൽ ശ്രദ്ധാപൂർവം ഇന്ത്യൻ സഹപ്രവർത്തകർ നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വിശ്വസിക്കുന്നു," എന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ ബുധനാഴ്ച പറഞ്ഞു.
ഡൽഹിയിൽ രൂപീകരിച്ച ഉന്നതതല സമിതിയോട് യുഎസ് സ്ഥിരമായി അപ്‌ഡേറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായുള്ള ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷം ഒരു ഓൺലൈൻ പത്രസമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു കാംബെൽ.
“സംഭവത്തിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് അന്വേഷിക്കുകയാണെന്ന് ഞങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ഞങ്ങൾ ഇന്ത്യയുമായി ക്രിയാത്മകമായ സംഭാഷണം നടത്തി. ഞങ്ങളുടെ ആശങ്കകളോട് അവർ അനുകൂലമായി പ്രതികരിച്ചു. ഞങ്ങൾ സ്ഥിരമായി അപ്ഡേറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഉന്നത തലങ്ങളിൽ നേരിട്ട് ഉന്നയിച്ചിട്ടുണ്ട്," യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
പന്നൂൻ വധത്തിൽ ഇന്ത്യയിൽ നിന്നുള്ള തെമ്മാടികളായ ഏജൻ്റുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഇന്ത്യൻ സർക്കാരിൻ്റെ ഉന്നത തലങ്ങളിൽ ഈ ഗൂഢാലോചനയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ലേയെന്നുമുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “ഇന്ത്യൻ സഹപ്രവർത്തകർ എന്ത് സ്ഥാപനപരമായ പരിഷ്കാരങ്ങൾ നടത്താമെന്ന് ശ്രദ്ധാപൂർവ്വം നോക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരം ചില ആരോപണങ്ങളുടെയും റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ അത് ആവശ്യമാണ്," കാംബെൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ സള്ളിവനും കാംബെലും ഇന്ത്യ സന്ദർശിച്ചിരുന്നു. പന്നൂനിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്തയെ ജൂൺ 14ന് ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് യുഎസിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഗുപ്ത മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ ഇക്കാര്യം കുറ്റസമ്മതം നടത്തിയിരുന്നു.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.