/indian-express-malayalam/media/media_files/EEH1pall7Gv1baJoiYvi.jpg)
പ്രധാൻ സത്യപ്രതിജ്ഞയ്ക്കായി എത്തുമ്പോൾ 'നീറ്റ്...നീറ്റ്' എന്ന് ആർത്തുവിളിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം അദ്ദേഹത്തെ വരവേറ്റത്
ഡൽഹി: പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ നീറ്റ് വിവാദമുയർത്തി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വെച്ചു. പ്രധാൻ സത്യപ്രതിജ്ഞയ്ക്കായി എത്തുമ്പോൾ 'നീറ്റ്...നീറ്റ്' എന്ന് ആർത്തുവിളിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം അദ്ദേഹത്തെ വരവേറ്റത്.
പ്രധാൻ രാജിവയ്ക്കണമെന്നും നീറ്റ് പരീക്ഷയുടെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വരും ദിവസങ്ങളിൽ ഇതേ വിഷയത്തിൽ പാർലമെന്റിനകത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിന്റെ തുടക്കമാണ് ഇന്ന് ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിലും കണ്ടത്.
പ്രതിഷേധങ്ങൾ കടുത്തതോടെ നീറ്റ്-യുജി പരീക്ഷയിലുണ്ടായ വഞ്ചന, ആൾമാറാട്ടം, മറ്റ് ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൻ മേലുള്ള അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. അതിനിടെ, നീറ്റ്-പിജി പരീക്ഷയും മാറ്റിവെച്ചു. പരാക്ഷാ വിവാദത്തിൽ പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥികളും രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിനും സെൻട്രൽ ഡൽഹിയിലെ പ്രധാനിന്റെ വസതിക്കും നേരെ നടന്ന പ്രകടനത്തിനിടെ വിവിധ സർവകലാശാലകളിൽ നിന്നുള്ള രണ്ട് ഡസനിലധികം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പ്രധാൻ രാജിവയ്ക്കണമെന്നും പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Read More
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
- 'ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാണ്'; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതിയുടെ പരസ്യപ്രതികരണം
- തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു; കണ്ണൂരിൽ വീണ്ടും വില്ലനായി സ്റ്റീൽ ബോംബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.