scorecardresearch

'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ

ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും പിണറായി വിജയൻ

ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും പിണറായി വിജയൻ

author-image
WebDesk
New Update
Pinarayi Vijayan

കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്വഴക്കങ്ങളെയും അവഗണിച്ചുകൊണ്ട് പ്രോ ടൈം സ്പീക്കർ പദവി നൽകാതെ കൊടിക്കുന്നിൽ സുരേഷ് എം.പിയെ ഒഴിവാക്കിയത് പ്രതിഷാധാർഹമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് കൊടിക്കുന്നിലിനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണം. സഭയിലെ കീഴ്വഴക്കങ്ങൾ അംഗീകരിക്കില്ലെന്ന ബിജെപിയുടെ ധാർഷ്ട്യമാണ് തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു. തന്റെ ഫെയ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. 

Advertisment

കഴിഞ്ഞ ലോക്സഭാ കാലയളവിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ച് വർഷവും ഒഴിച്ചിട്ടുകൊണ്ടാണ് ഭരണം മുന്നോട്ട് പോയത്. പ്രതിപക്ഷ നിരയിൽ നിന്ന് ആരും ആ സ്ഥാനത്തേക്ക് വരേണ്ട എന്ന ഫാസിസ്റ്റ് മനോഭാവമായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും പിണറായി വിജയൻ പറഞ്ഞു. 

സഭയിൽ ഏറ്റവും കൂടുതൽ കാലമായി വിജയിച്ച് വരുന്ന അംഗമായിട്ടും കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസും ബിജെപിയുമടങ്ങുന്ന സംഘപരിവാർ സംഘടനകൾ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ആദ്യം കൊടിക്കുന്നിൽ സുരേഷായിരിക്കും പ്രോ ടെം സ്പീക്കറെന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിലും പിന്നീട് പതിനെട്ടാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി ഭ‍ർതൃഹരി മഹ്താബിന്റെ പേരാണ് പ്രഖ്യാപിച്ചത്. ഒഡീഷയിൽ നിന്നുള്ള എംപിയായ ഭർതൃഹരിയെ പ്രോ ടൈം സ്പീക്കറായി പ്രസിഡന്റ് ദ്രൗപതി മുർമു വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. പാർലമെന്ററി രീതികളെ അട്ടിമറിച്ചുകൊണ്ടുള്ള തീരുമാനമാണ് പ്രോ ടൈം സ്പീക്കറുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Read More

Advertisment
Pinarayi Vijayan Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: