/indian-express-malayalam/media/media_files/myTBZ7SWBPNxm6Wm6LOQ.jpg)
സ്വാഭാവികമായ നടപടി ക്രമം മാത്രമാണിതെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും തിരിച്ചടി. വീണാ വീജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട് സിഎംആർഎൽ നടത്തിയ സാമ്പത്തിക കരാറുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക നീക്കം. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യൂ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീചിച്ചത്.
മുഖ്യമന്ത്രി അടക്കം എതിര്‍ കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ എതിർകക്ഷികളായ സിഎംആര്‍എല്ലിനും എംഡി ശശിധരന്‍ കര്‍ത്തയ്ക്കും കോടതി നോട്ടീസ് അയച്ചു. കുഴല്‍നാടന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. ആരെ വേണമെങ്കിലും കക്ഷി ചേർക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയരുതെന്നും കുഴല്‍നാടന്‍
ആവശ്യപ്പെട്ടു.
കേസിലെ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വാഭാവികമായ നടപടി ക്രമം മാത്രമാണിതെന്നാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി. ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. എതിർ കക്ഷികൾ
സാങ്കേതികത്വം ചൂണ്ടിക്കാണിച്ചതിനാൽ ഹർജികൾ വെവ്വേറെ പരിഗണിക്കാനും കോടതി
തിരുമാനിച്ചു.
ഗിരിഷ് ബാബുവിൻ്റെ അഭിഭാഷകൻ അഡ്വ. ആളൂരിനെ കേസ് വാദിക്കാൻ കോടതി അനുവദിച്ചില്ല. താങ്കൾ കേസ് ഉപേക്ഷിച്ച് പോയെന്നും അതിനാൽ കോടതിക്ക് അമിക്കസ് ക്യൂറിയെ വെക്കേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ജൂലൈ ആദ്യവാരം കോടതി പരിഗണിക്കും.
മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് സമയങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി. ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണ വിജയനുമെതിരെയാണ് മാത്യൂ കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.
Read More
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.