scorecardresearch

കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലെല്ലാം അച്ഛൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ശ്രീഹരിയുടെ കൈയ്യിലുണ്ടായിരുന്ന ടാറ്റു അടയാളമാക്കി ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലെല്ലാം അച്ഛൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ശ്രീഹരിയുടെ കൈയ്യിലുണ്ടായിരുന്ന ടാറ്റു അടയാളമാക്കി ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്

author-image
Shaju Philip
New Update
news

ചിത്രം: സ്ക്രീൻഗ്രാബ്

കോട്ടയം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തിൽ മരണ സംഘ്യ ഉയരുകയാണ്. 24 മലയാളികൾ ഇതുവരെ മരണപ്പെട്ടു. മരിച്ചവരിൽ കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപും (27) ഉണ്ട്. ഒരു പതിറ്റാണ്ടായി ശ്രീഹരിയുടെ പിതാവ് പ്രദീപ് ജോലി ചെയ്യുന്ന കമ്പനിയിൽ തന്റെ ആദ്യ ജോലിൽ പ്രവേശിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് ദുരന്തം തേടിയെത്തിയത്. മെക്കാനിക്കൽ എഞ്ചിനീയറായ ശ്രീഹരി അഞ്ച് ദിവസം മുമ്പാണ് എൻബിടിസി ഗ്രൂപ്പിൽ ജോലി ആരംഭിച്ചത്.

Advertisment

തീപിടിത്തമുണ്ടായ കെട്ടിടത്തിന് അടുത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് പിതാവ് താമസിച്ചിരുന്നത്. അപകടം നടന്ന ബുധനാഴ്ച മുതൽ കുടുംബം ശ്രീഹരിയെ ജീവനോടെ കണ്ടെത്തണേയെന്ന പ്രാർത്ഥനയിലായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ ആശുപത്രി മോർച്ചറിയിൽ മകന്റെ ശരീരം പിതാവ് തിരിച്ചറിയുകയായിരുന്നു.

വിവരം അറിഞ്ഞ്, ബുധനാഴ്ച തന്നെ പ്രദീപ് മകൻ താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിലേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് കാരണം കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ശ്രീഹരിക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രദീപിനോട് ആരോ പറഞ്ഞിരുന്നു.

"ബുധനാഴ്‌ച, പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന എല്ലാ ആശുപത്രികളിലും പ്രദീപ് മകനെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആശുപത്രി അധികൃതർ ശ്രീഹരിയുടെ കൈയ്യിലുണ്ടായിരുന്ന ടാറ്റു അടയാളമാക്കി നടത്തിയ പരിശോധനയിലാണ് മൃതദേഹം മോർച്ചറിയൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അറിഞ്ഞത്," അയൽവാസി പറഞ്ഞു.

Advertisment

ശ്രീഹരിക്ക് പൊള്ളലേറ്റിട്ടില്ലെന്നും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും അയൽവാസി പറഞ്ഞു. പ്രദീപ് ഒരു ദശാബ്ദത്തോളമായി എൻബിടിസിയിലെ ജോലിക്കാരനാണ്. ഭാര്യ ദീപ വീട്ടമ്മയാണ്. അർജുൻ, ആനന്ദ് എന്നിവർ സഹോദരങ്ങളാണ്.

Read More

Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: