scorecardresearch

കെട്ടിട നിർമ്മാണ തൊഴിലാളികൾ മുതൽ ഡ്രൈവർമാരെ, കുവൈത്തിൽ മോശം ജീവിത സാഹചര്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ

വരുമാനം വളരെ കൂടുതലായതിനാലാണ് പലരും നാടുവിട്ട് കുവൈത്തിലേക്ക് എത്തുന്നത്. ഒരുപാട് പേർ ഒന്നിച്ച് ഒരു മുറിയിലോ അല്ലെങ്കിൽ ഇന്നലെ അപകടമുണ്ടായ തൊഴിലാളി ക്യാമ്പുകളിലോ ആണ് പലരുടെയും താമസം

വരുമാനം വളരെ കൂടുതലായതിനാലാണ് പലരും നാടുവിട്ട് കുവൈത്തിലേക്ക് എത്തുന്നത്. ഒരുപാട് പേർ ഒന്നിച്ച് ഒരു മുറിയിലോ അല്ലെങ്കിൽ ഇന്നലെ അപകടമുണ്ടായ തൊഴിലാളി ക്യാമ്പുകളിലോ ആണ് പലരുടെയും താമസം

author-image
Divya A
New Update
news

കുവൈത്ത് അപകടം

ന്യൂഡൽഹി: കെട്ടിട നിർമ്മാണ തൊഴിലാളികൾ, മരപ്പണിക്കാർ, വീട്ടുജോലിക്കാർ, ഫാബ്രിക്കേറ്റർമാർ, ഡ്രൈവർമാർ, ഫുഡ് ഡെലിവറി റൈഡർമാർ, കൊറിയർ ഡെലിവറി ബോയ്‌സ് തുടങ്ങി കുവൈത്ത് വിവിധ മേഖലകളിലെ തൊഴിലിനായി ആശ്രയിക്കുന്നത് ഇന്ത്യൻ തൊഴിലാളികളെയാണ്. കുവൈത്ത് ജനസംഖ്യയിൽ 21 ശതമാനം ഇന്ത്യക്കാരാണ്, മൊത്തം തൊഴിലാളികളുടെ 30 ശതമാനവും ഇന്ത്യൻ ജനതയാണ്.

Advertisment

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ഡിസംബർ വരെ കുവൈത്തിലെ ജനസംഖ്യ 4.859 ദശലക്ഷമാണ് (1.546 ദശലക്ഷം സ്വദേശി പൗരന്മാരും 3.3 ദശലക്ഷം പ്രവാസികളും). ഇതിൽ ഇന്ത്യൻ സമൂഹം കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുന്നു. ഇന്ത്യക്കാരുടെ എണ്ണം ഇതിനകം ഒരു മില്യൺ കടന്നിട്ടുണ്ട്.

വരുമാനം വളരെ കൂടുതലായതിനാലാണ് പലരും നാടുവിട്ട് കുവൈത്തിലേക്ക് എത്തുന്നത്. പക്ഷേ, പലരും ഇവിടെ മോശം ജീവിത സാഹചര്യങ്ങളിലാണ്. ഒരുപാട് പേർ ഒന്നിച്ച് ഒരു മുറിയിലോ അല്ലെങ്കിൽ ഇന്നലെ അപകടമുണ്ടായ തൊഴിലാളി ക്യാമ്പുകളിലോ ആണ് പലരുടെയും താമസം. കുറഞ്ഞ വൈദഗ്ധ്യമുള്ളവരാണെങ്കിൽ പോലും ഇന്ത്യൻ തൊഴിലാളികൾക്ക് ആഭ്യന്തര തൊഴിൽ വിപണിയിൽ അനുഭവ പരിയം ഉണ്ടെങ്കിൽ ഉയർന്ന വേതനം കിട്ടുന്നതാണ് ഗൾഫ് മേഖലയിലേക്കുള്ള തൊഴിൽ കുടിയേറ്റത്തെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റെഗുലേഷൻസ് അനുസരിച്ച്, കുവൈത്ത്, യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് മിനിമം റഫറൽ വേതനം (എംആർഡബ്ല്യു) ലഭിക്കുന്നുണ്ട്. കുവൈത്തിൽ കൂടുതലും ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. കുവൈത്തിൽ 64 കാറ്റഗറികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് 2016-ൽ 300-1,050 ഡോളർ എന്ന പരിധി നിശ്ചയിച്ചു.

Advertisment

ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിനെക്കാൾ ഒമാനിലും ഖത്തറിലും മിനിമം വേതനം കൂടുതലാണ്. എന്നാൽ, മറ്റ് ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ (203 ഡോളർ), മലേഷ്യ (231-358 ഡോളർ), ഇറാഖ് (345-600 ഡോളർ) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിലെ വേതനം വളരെ ഉയർന്നതാണ്. കുവൈത്തിൽ മരപ്പണിക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ഡ്രൈവർമാർ, പൈപ്പ് ഫിറ്റർമാർ എന്നിവർ പ്രതിമാസം 300 ഡോളർ എന്ന ഏറ്റവും കുറഞ്ഞ വിഭാഗത്തിലാണ് വരുന്നത്. അതേസമയം ഹെവി വെഹിക്കിൾ ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും കുറച്ച് വേതനം കൂടുതലാണ്.

എന്നാൽ, എംആർഡബ്ല്യു ലഭിക്കുന്നതിന് ഇന്ത്യൻ തൊഴിലാളികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ എമിഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട ലേബർ മൊബിലിറ്റി കരാറുകളുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യാത്ര ചെയ്യുകയും വേണം. കുവൈത്തിലെ എല്ലാ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കും അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപയുടെ കവറേജുള്ള പ്രവാസി ഭാരതീയ ഇൻഷുറൻസ് പോളിസിയും ഇന്ത്യ നൽകുന്നുണ്ട്. കൂടാതെ തർക്കമുണ്ടാകുന്ന കേസുകളിൽ നിയമപരമായ ചെലവുകളും വഹിക്കുന്നു.

Read More

Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: