/indian-express-malayalam/media/media_files/LjhVdImGhWPw2J7QiwZY.jpg)
ചിത്രം: എക്സ്
ചെന്നൈ: ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാർ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനിടെ, തമിഴ്നാട് ബിജെപി മുൻ അധ്യക്ഷയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശകാരിച്ച സംഭവം വിവാദമാക്കാൻ ഡിഎംകെ. തമിഴിസൈ സൗന്ദർരാജൻ തമിഴ്നാട്ടിലെ പ്രമുഖ വനിതാ നേതാവാണെന്നും, അവരെ പരസ്യമായി ശകാരിച്ചത് മര്യാദയാണോ എന്നും, ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയെ പരസ്യമായി വിമർശിച്ച് തമിഴിസൈ രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം നേരിട്ടിരുന്നു. ബിജെപി തമിഴ്നാട്ടിൽ വൻവിജയം നേടുമെന്ന് അണ്ണാമലൈ അവകാശപ്പെട്ടെങ്കിലും, ഒരു സീറ്റുപോലും ലഭിക്കാതെ പൂജ്യത്തിലൊതുങ്ങുകയായിരുന്നു.
Amit Shah gave a stringent warning to Ex-Governor Tamilisai about something!
— 𝔻𝕖𝕖𝕡𝕒𝕜 (@KodelaDeepak) June 12, 2024
Most probably about her comments against Annamalai related to ADMK alliance. pic.twitter.com/WobQIN3WTL
ഇതിനെതിരെയാണ് രൂഷവിമർശനവുമായി തമിഴിസൈ രംഗത്തെത്തിയത്. തുടർന്ന് അണ്ണാമലൈക്കെതിരെ സംസ്ഥാനത്ത് വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത തമിഴിസൈ, അമിത് ഷായെ വണങ്ങി മുന്നോട്ട് പോകവേയാണ്, തിരികെ വിളിച്ച് ശകാരിച്ചത്.
അമിത് ഷാ താക്കീത് നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി. പരസ്യമായി തമിഴിസൈയെ താക്കീത് ചെയ്യ്ത ആഭ്യന്തര മന്ത്രിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണങ്ങളുണ്ട്.
Read More
- ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു; അമരാവതി തലസ്ഥാനമാക്കും
- മന്ത്രിമാരുടെ എണ്ണത്തിൽ 'റെക്കോർഡ്'; കൂട്ടുകക്ഷി മന്ത്രിസഭ കരുതിവെക്കുന്നത് എന്തൊക്കെ
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.