/indian-express-malayalam/media/media_files/a2JH6VZvCAAZ0KhTtcMB.jpg)
Photo: X/@presidencymv
ഡൽഹി: മൂന്നാം തവണ അധികാരമേൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്ന നേതാക്കളുമായി, തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഉഭയകക്ഷി ബന്ധത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്ന മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആയിരിക്കും അതിഥികളിൽ പ്രധാനി.
ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസിഡൻ്റ് മുയിസു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലം പ്രസ്താവനയിൽ അറിയിച്ചു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ചടങ്ങിനായി പ്രസിഡൻ്റ് മുയിസു ശനിയാഴ്ച ന്യൂഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്കും ചടങ്ങിൽ ക്ഷണമുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ എന്നിവർ ചടങ്ങിലെത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രസിഡൻ്റ് മുയിസു ഇന്ത്യയിലെത്തുകയാണെങ്കിൽ, 2014ൽ മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ തൻ്റെ ഉപദേഷ്ടാവും മുൻഗാമികളിലൊരാളുമായ അബ്ദുല്ല യമീൻ്റെ പാത പിന്തുടരുകയാകും ഇത്.
ചൈനീസ് അനുകൂലിയായ മുയിസു, 2023 നവംബറിൽ അധികാരത്തിലെത്തിയ ഉടൻ ദ്വീപ് രാജ്യത്ത് നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ "ഇന്ത്യ ഔട്ട്" പ്ലാങ്കിൽ നിലവിലെ ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരമേറ്റത്.
മാർച്ച് 10നും മെയ് 10നും ഇടയിൽ മാലദ്വീപിൽ നിലയുറപ്പിച്ച 80-ഓളം സൈനികരെ ഇന്ത്യ പിൻവലിക്കുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ധാരണയിലായി. മെയ് 10ന് ഇത് പൂർണ്ണമായും നടപ്പാക്കി. മെയ് 9ന്, മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ, മുയിസു അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ഉന്നതതല സന്ദർശനത്തിനായി ഡൽഹിയിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി ബന്ധം, പ്രാദേശിക സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ വിപുലമായ ചർച്ച നടത്തുകയും ചെയ്തിരുന്നു.
Read More
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.