scorecardresearch

തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്‍

എൽഡിഎഫിന് നേട്ടം ഉണ്ടായില്ലെന്നത് ശരി തന്നെ, പക്ഷെ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി

എൽഡിഎഫിന് നേട്ടം ഉണ്ടായില്ലെന്നത് ശരി തന്നെ, പക്ഷെ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
election

(ഫയൽ ചിത്രം)

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്ത്. എൽഡിഎഫിന് നേട്ടം ഉണ്ടായില്ലെന്നത് ശരി തന്നെ, പക്ഷെ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

Advertisment

"ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ  വിലയിരുത്തല്‍ അല്ല. ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

"തിരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമായിരുന്നോ എന്നും ഇ.പി. ചോദിച്ചു. അതൊന്നും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്. തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു. തോൽവി താത്കാലിക പ്രതിഭാസം മാത്രമാണ്," 

"കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി കൂടിയാലോചിച്ച് പൊതുവായ തീരുമാനം ഐക്യകണ്ഠേന എടുക്കും. മന്ത്രിസഭാ പുനഃസംഘടന വലിയ പ്രശ്നമേയല്ല. പുതിയൊരു മന്ത്രി വരും," അദ്ദേഹം വ്യക്തമാക്കി.

Read More

Advertisment
Ep Jayarajan Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: