/indian-express-malayalam/media/media_files/mf1ujiWOapR9OWw9ksKu.jpg)
Lok Sabha Election Result Live: ബിജെപി നേതാവുമായ ദിനേശ് സിങിനെ പരാജയപ്പെടുത്തിയാണ് റായ്ബറേലിയിലെ രാഹുലിന്റെ ചരിത്ര വിജയം
india General Election Result 2024 in malayalam Live: റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ വിജയം. 4 ലക്ഷം വോട്ടിൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് സർക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായ ദിനേശ് സിങിനെ പരാജയപ്പെടുത്തിയാണ് റായ്ബറേലിയിലെ രാഹുലിന്റെ ചരിത്ര വിജയം. വിജയത്തോടെ സോണിയാ ഗാന്ധി റായ്ബറേലിയിൽ നേടിയ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് രാഹുൽ.
രാഹുലിന്റെ ഒന്നാം മണ്ഡലമായ വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി അദ്ദേഹം മുന്നിട്ട് നിൽക്കുകയാണ്. അതേ സമയം 2019 ലെ തിരഞ്ഞെടുപ്പിൽ രാഹുലിനെ തോൽപ്പിച്ച അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കനത്ത പരാജയത്തിലേക്കാണ് നീങ്ങുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ നിലവിൽ 71,000 വോട്ടുകൾക്ക് സ്മൃതി ഇറാനിയേക്കാൾ മുന്നിലാണ്.
- Jun 04, 2024 17:57 IST
മോദിക്കെതിരായ ജനവിധിയെന്ന് ഖാർഗെ
രാജ്യത്ത് എൻഡിഎയ്ക്ക് നേരിട്ട തിരിച്ചടി പ്രധാനമന്ത്രിയ്ക്കെതിരായ ജനവിധിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ജനങ്ങൾ മോദിയെ തിരസ്ക്കരിച്ചുവെന്നും ഭരണഘടനടയെ തകർക്കാൻ ശ്രമിച്ച ബിജെപിക്കുണ്ടായ തിരിച്ചടിയാണെന്നും ഖാർഗെ തുറന്നടിച്ചു. കോൺഗ്രസിന്റേയും ഇന്ത്യാ മുന്നണിയുടേയും പ്രചാരണം ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചൂവെന്നും ഖാർഗെ വ്യക്തമാക്കി.
- Jun 04, 2024 17:20 IST
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന് വിജയം
മധ്യപ്രദേശിലെ വിദിഷ സീറ്റിൽ ശിവരാജ് സിംഗ് ചൗഹാൻ വിജയിച്ചു. ഇൻഡോർ, ടികംഗഡ് സീറ്റുകളിലും ബിജെപി വിജയിച്ചു. ഇൻഡോറിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനി 1,175,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ ടികാംഗഢിലും വിജയമുറപ്പിച്ചു.
- Jun 04, 2024 17:01 IST
10 വർഷത്തിന് ശേഷം ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്
ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. ബനസ്‌കന്തയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജെനിബെൻ താക്കൂർ, 30,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രേഖ ചൗധരിയെയാണ് പരാജയപ്പെടുത്തിയത്.
- Jun 04, 2024 16:50 IST
പ്രധാനമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 7 മണിക്ക് മാധ്യമങ്ങളെ കാണും. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിയാത്ത തരത്തിലെ ഫലങ്ങളാണ് നിലവിൽ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണമടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രതികരിച്ചേക്കുമെന്നാണ് സൂചന.
- Jun 04, 2024 16:41 IST
വിജയത്തിന്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിനെന്ന് കെ എൽ ശർമ്മ
തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിനെന്ന് അമേഠിയിൽ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ. അമേഠി എന്നത് ഗാന്ധി കുടുംബത്തിന്റെ നാടാണെന്നും അവർ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെനന്നും അമേഠിയിലെ ജനങ്ങൾക്കും തന്റെ വിജയത്തിനായി പ്രവർത്തിച്ച് കോൺഗ്രസ്, എസ് പി പ്രവർകർക്കും നന്ദിയെന്നും കെ.എൽ ശർമ്മ പറഞ്ഞു.
- Jun 04, 2024 16:23 IST
രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകിട്ട് 5.30ന് മാധ്യമങ്ങളെ കാണും. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 4 ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച കോൺഗ്രസ് നേതാവ് വയനാട്ടിലും നലവിൽ ലീഡ് ചെയ്യുകയാണ്.
- Jun 04, 2024 16:18 IST
പ്രജ്വൽ രേവണ്ണയ്ക്ക് പരാജയം
കർണ്ണാടകത്തിലെ ഹസൻ മണ്ഡലത്തിൽ ജെഡിഎസ് നേതാവും സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് പരാജയം. പതിറ്റാണ്ടുകളായി ജെഡിഎസിന്റെ കുത്തക മണ്ഡലമായ ഹസനിൽ 40,000 ത്തിലധികം വോട്ടുകൾക്കാണ് പ്രജ്വലിന്റെ പരാജയം. ലൈംഗീകാതിക്രമ കേസിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രജ്വൽ രേവണ്ണ. അതേ സമയം എച്ച.ഡി കുമാരസ്വാമിയുടെ വിജയ വാർത്തയും പുറത്തുവന്നിട്ടുണ്ട്.
- Jun 04, 2024 16:09 IST
അയോധ്യ ഏശിയില്ല, ഫൈസാബാദിൽ ബിജെപിക്ക് പരാജയം
അയോധ്യയിൽ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിക്ക് പരാജയം. നിലവിൽ എംപിയായിരുന്ന ലല്ലു സിങിനെ പരാജയപ്പെടുത്തിക്കൊണ്ട് സമാജ് വാദി പാർട്ടിയുടെ അവധേഷ് പ്രസാദാണ് വിജയിച്ചിരിക്കുന്നത്.
- Jun 04, 2024 15:46 IST
ചന്ദ്രബാബു നായിഡുവിന് ഉപപ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്തു ഇന്ത്യ മുന്നണിയുടെ നേതാവ്.
ചന്ദ്രബാബു നായിഡുവിന് ഉപപ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്തു ഇന്ത്യ മുന്നണിയുടെ നേതാവ്.
- Jun 04, 2024 15:44 IST
78,000 വോട്ടുകൾ കവിഞ്ഞ് നിതിൻ ഗഡ്കരിയുടെ ലീഡ്
നാഗ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 78,000 വോട്ടുകളുടെ ലീഡ്. കോൺഗ്രസിന്റെ വികാസ് താക്കറെയെ പിന്നിലാക്കിയാണ് ഗഡ്കരിയുടെ മുന്നേറ്റം.
- Jun 04, 2024 15:32 IST
റായ്ബറേലിയിൽ രാഹുലിന് വമ്പൻ വിജയം
റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ വിജയം. 4 ലക്ഷം വോട്ടിൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നിട്ട് നിൽക്കുകയാണ്.
- Jun 04, 2024 15:27 IST
സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
- Jun 04, 2024 15:26 IST
കേന്ദ്രമന്ത്രിക്ക് തോൽവി
ഉത്തർപ്രദേശിലെ ഖേരി മണ്ഡലത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയ്ക്ക് തോൽവി. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മയെക്കെതിരെ 25,494 വോട്ടുകൾക്കാണ് മിശ്രയുടെ തോൽവി.
- Jun 04, 2024 15:19 IST
'തൃശ്ശൂരെടുത്ത് സുരേഷ് ഗോപി'; കേരളത്തിൽ ചരിത്ര ജയം നേടി ബിജെപി
സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ ജയം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കുന്നത്.
- Jun 04, 2024 15:18 IST
അധീർ രഞ്ജൻ ചൗധരി പിന്നിൽ
പശ്ചിമ ബംഗാളിലെ ബഹരംപൂരിൽ ടിഎംസി സ്ഥാനാർത്ഥി യൂസഫ് പത്താന് 31,000 വോട്ടുകളുടെ ലീഡ്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയെ പിന്നിലാക്കിയാണ് പത്താന്റെ അട്ടിമറി മുന്നേറ്റം. 1999 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ചൗധരിയാണ്.
- Jun 04, 2024 15:06 IST
അരുണാചൽ പ്രദേശിലും രണ്ട് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ജയം
അരുണാചൽ പ്രദേശിൽ ആകെയുള്ള രണ്ട് സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് ജയം.
- Jun 04, 2024 15:06 IST
മണിപ്പൂരിൽ കോൺഗ്രസ് മുന്നേറ്റം
മണിപ്പൂരിൽ കോൺഗ്രസിന് അതിശക്തമായ മുന്നേറ്റം. അതീവ സുരക്ഷയിൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.
- Jun 04, 2024 15:05 IST
ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ബിജെപിക്ക് മുന്നേറ്റം
ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ബിജെപിക്ക് മുന്നേറ്റം. നാല് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുകയാണ്.
- Jun 04, 2024 15:03 IST
ആന്ധ്രാ പ്രദേശില്‍ തെലുങ്കു ദേശം പാര്‍ട്ടി-ബിജെപി സഖ്യം അധികാരത്തിലേക്ക്
തെലുങ്കു ദേശം പാര്‍ട്ടി-ബിജെപി സഖ്യം ആന്ധ്രാ പ്രദേശില്‍ അധികാരത്തിലേക്ക്. ടിഡിപി 127 സീറ്റിലും ബിജെപി 7 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്.
- Jun 04, 2024 14:57 IST
സ്മൃതി ഇറാനി പരാജയത്തിലേക്ക്
ഉത്തർപ്രദേശിലെ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കനത്ത പരാജയത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ നിലവിൽ 71,000 വോട്ടുകൾക്ക് സ്മൃതി ഇറാനിയേക്കാൾ മുന്നിലാണ്.
- Jun 04, 2024 14:55 IST
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി 12,000 വോട്ടിന് പിന്നിൽ
വോട്ടാകുമെന്ന് ഏറെ പ്രതീക്ഷിച്ച രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പോലും ബിജെപിക്ക് തുണയായില്ല. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവദേഷ് പ്രസാദ് പന്ത്രണ്ടായിരത്തിലധികം വോട്ടിനു മുന്നിലാണ്.
- Jun 04, 2024 14:50 IST
ആന്ധ്രാ പ്രദേശിൽ ടിഡിപി സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 9ന്
ആന്ധ്രാ പ്രദേശിൽ ടിഡിപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. ജൂൺ 9നാണ് സത്യപ്രതിജ്ഞ. ചന്ദ്രബാബു നായിഡു തന്നെയാകും മുഖ്യമന്ത്രിയെന്നാണ് നിലവിലെ സൂചന.
- Jun 04, 2024 14:44 IST
സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ഇരു മുന്നണികളും
പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ മുന്നണിയിലെ പാർട്ടികളെ ചേർത്തു നിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. ആന്ധ്ര പ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്. സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്ത്യ സഖ്യ നേതാക്കളും സജീവമായി.
- Jun 04, 2024 14:38 IST
എൻഡിഎയോട് ചർച്ച ചെയ്യാൻ വിമുഖത കാണിച്ച് നിതീഷ് കുമാർ
എൻഡിഎയോട് ചർച്ച ചെയ്യാൻ വിമുഖത കാണിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പിന്തുണ തേടിയുള്ള എൻഡിഎ നേതാക്കളുടെ കോളുകളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹത്തിന്റ മറുപടി. തന്നെ കാണാനെത്തിയ ബിജെപി നേതാവ് സമ്രാട്ട് ചൌധരിക്ക് മുഖം നൽകാതെ നിതീഷ് കുമാർ നിൽക്കുകയാണെന്നാണ് വിവരം.
- Jun 04, 2024 14:30 IST
അട്ടിമറി സാധ്യതകൾ ഏറെ; ഇന്ത്യ മുന്നണി തിരിച്ചുവരുമോ?
ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് എൻഡിഎ - 299, ഇന്ത്യ മുന്നണി - 226, മറ്റുള്ളവർ - 18 എന്നിങ്ങനെയാണ് ലീഡ് നില. 543 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല. നിരവധി മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ ലീഡ് പതിനായിരത്തിൽ താഴെയാണ്.
- Jun 04, 2024 14:26 IST
ശരദ് പവാർ പക്ഷത്തിന് നേട്ടം
മഹാരാഷ്ട്രയിൽ മഹാഗഡ്ബന്ധന്റെ ഭാഗമായ ശരദ് പവാർ പക്ഷത്തിന് നേട്ടം. മത്സരിച്ച മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിലും ലീഡ്.
- Jun 04, 2024 14:17 IST
ലീഡുയർത്തി ശശി തരൂർ
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിൽ നിന്നും ലീഡ് തിരിച്ചുപിടിച്ച് ശശി തരൂർ. 23000 ത്തിലധികം വോട്ടിന്റെ ലീഡ് വരെ നേടിയ രാജീവ് ചന്ദ്രശേഖർ തീരദേശ മേഖലയിലെ വോട്ട് എണ്ണിയപ്പോഴാണ് പിന്നിലേക്ക് പോയത്. നിലവിൽ ശശി തരൂർ 15000 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്.
- Jun 04, 2024 14:06 IST
ആലപ്പുഴയ്ക്ക് നന്ദിയെന്ന് കെ.സി വേണുഗോപാൽ
ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിലേക്ക് തിരികെയത്തിയ തന്നെ ഇരു കൊയ്യും നീട്ടി സ്വീകരിച്ച ആലപ്പുഴയിലെ ജനതയ്ക്ക് നന്ദിയെന്ന് നിയുക്ത എം.പി കെ.സി വേണുഗോപാൽ. തിരക്കുകൾക്കിടയിൽ പലപ്പോഴും പൂർണ്ണ സമയവും ആലപ്പുഴ കേന്ദ്രീകരിച്ച് തനിക്ക് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യുഡിഎഫ് പ്രവർത്തകർ ആ കുറവ് നികത്തിക്കൊണ്ട് അഹോരാത്രം പണിയെടുത്തു. അവരോടും തന്നെ പിന്തുണച്ച ജനങ്ങളോടാണ് നന്ദിയറിയിക്കുന്നത്. ദേശീയ തലത്തിൽ മികച്ച പോരാട്ടം നടത്താൻ കോൺഗ്രസിനായി. ഒട്ടേറെ പ്രസിസന്ധികൾ നേരിട്ടുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ചിലവഴിക്കാനുള്ള പണം പോലും ബിജെപി സർക്കാർ പിടിച്ചുവെച്ചുവെന്നും അതെല്ലാം മറികടന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
- Jun 04, 2024 13:59 IST
മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം
മധ്യപ്രദേശിലെ 29 സീറ്റുകളിലും അനായാസ ലീഡുമായി ബിജെപി. ചിന്ത്‌വാരയിൽ നിന്നുള്ള ഏക കോൺഗ്രസ് എംപി നകുൽ നാഥ് നിലവിൽ പിന്നിലാണ്.
- Jun 04, 2024 13:42 IST
കോൺഗ്രസിന് വോട്ട് വിഹിതത്തിൽ വർദ്ധനവ്
കർണാടകയിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 32ൽ നിന്ന് 45 ശതമാനമായി ഉയർന്നു. 13 ശതമാനം വർദ്ധനവാണ് കോൺഗ്രസിന്റെ വോട്ട് ശതമാനത്തിലുണ്ടായിരിക്കുന്നത്. ബിജെപിയുടെ വോട്ട ഷെയർ 51 ശതമാനത്തിൽ നിന്ന് 44 ശതമാനമായി കുറഞ്ഞു.
- Jun 04, 2024 13:33 IST
തൃണമൂൽ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. ഡയമണ്ട് ഹാർബറിൽ അഭിഷേക് ബാനർജി 3.14 ലക്ഷം വോട്ടുകളുടെ ലീഡാണ് നേടിയിരിക്കുന്നത്. കൃഷ്ണനഗർ മണ്ഡലത്തിൽ മഹുവ മൊയ്ത്ര 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലും ലീഡ് ചെയ്യുന്നു.
- Jun 04, 2024 13:22 IST
അഖിലേഷും ഡിംപിളും മുന്നിൽ
ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും മുന്നിൽ. കനൗജിൽ 61,351 വോട്ടിനാണ് അഖിലേഷ് മുന്നേറുന്നത്. മെയിൻപുരിയിൽ നിന്നും മത്സരിക്കുന്ന ഡിംപിൾ യാദവ് 68,261 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.
- Jun 04, 2024 13:13 IST
അദാനി പോർട്ടിന് കോടികളുടെ നഷ്ടം
ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടർന്ന് അദാനി പോർട്ട്സിന് കോടികളുടെ നഷ്ടം. മൂന്ന് ലക്ഷം കോടിയുടെ നഷ്മാണ് അദാനി ഗ്രൂപ്പിനുണ്ടായിരിക്കുന്നതെന്നാണ് വിവരം.
- Jun 04, 2024 13:01 IST
ഹേമമാലിനിക്ക് 1.78 ലക്ഷം വോട്ടിന്റെ ലീഡ്
രണ്ട് തവണ ബിജെപി എംപിയായ ഹേമമാലിനിക്ക് ഇത്തവണയും വമ്പൻ ലീഡ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ 1,78,484 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹേമാ മാലിനി മുന്നിട്ട് നിൽക്കുന്നത്.
- Jun 04, 2024 12:55 IST
കുത്തനെ ഇടിഞ്ഞ് രാജ്യത്തെ ഓഹരി വിപണി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ രാജ്യത്തെ ഓഹരി വിപണിയിൽ വീണ്ടും ഇടിവ്. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണ കക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിപണിയിൽ ഇടിവുണ്ടായിരിക്കുന്നത്. 12.50 നുള്ള വിവര പ്രകാരം 5.95 ശതമാനം ഇടിവാണ് സെൻസക്സിൽ ഉണ്ടായിരിക്കുന്നത്.
- Jun 04, 2024 12:52 IST
അഭിജിത് ഗംഗോപാധ്യായ പിന്നിൽ
മുൻ കൊൽക്കത്ത ഹൈക്കോടതി ജസ്റ്റീസും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത് ഗംഗോപാധ്യായ പിന്നിൽ. തംലൂക്ക് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഗംഗോപാധ്യായ നിലവിൽ 3,000 വോട്ടിനാണ് പിന്നിൽ നിൽക്കുന്നത്.
- Jun 04, 2024 12:43 IST
മഹുവ മൊയിത്രയ്ക്ക് ലീഡ്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയിത്രയ്ക്ക് ലീഡ്. നിലവിലെ കണക്കുകൾ പ്രകാരം കൃഷ്ണനഗർ മണ്ഡലത്തിൽ മഹുവ 50,000 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
- Jun 04, 2024 12:28 IST
രണ്ട് ലക്ഷം കടന്ന് രാഹുലിന്റെ ലീഡ്
വയനാട് മണ്ഡലത്തിൽ കുതിച്ചുകയറി രാഹുൽ ഗാന്ധിയുടെ ലീഡ് നില. നിലവിൽ പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രകാരം രണ്ട് ലക്ഷം കവിഞ്ഞിരിക്കുകയാണ് രാഹുലിന്റെ ലീഡ്.
- Jun 04, 2024 12:23 IST
ലീഡ് നില ഉയർത്തി ഇന്ത്യാ സഖ്യം
സീറ്റ് നിലയിൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യാ സഖ്യം. സീറ്റ് നില 251 ലേക്ക് ഉയർത്തിക്കൊണ്ടാണ് പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റം. നിലവിൽ 273 സീറ്റുകളിലാണ് ഭരണകക്ഷിയായ എൻഡിഎ ലീഡ് ചെയ്യുന്നത്.
- Jun 04, 2024 12:13 IST
റെക്കോർഡ് നേട്ടവുമായി ഇൻഡോറിൽ നോട്ട
കോൺഗ്രസിന് സ്ഥാനാർത്ഥി ഇല്ലാതെയായതോടെ ഇൻഡോറിൽ റെക്കോർഡ് വോട്ട് നേടി നോട്ട. നിലവിലെ കണക്കുകൾ പ്രകാരം ഇൻഡോർ മണ്ഡലത്തിൽ നോട്ടയ്ക്ക് 1,11,691 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
- Jun 04, 2024 12:03 IST
മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം
മധ്യപ്രദേശിലെ ലോക്സഭാ സീറ്റുകളിൽ ബിജെപിയുടെ അതിശക്തമായ മുന്നേറ്റം. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും നിലവിൽ ബിജെപിയുടെ വലിയ രീതിയിലുള്ള മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
- Jun 04, 2024 11:45 IST
അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ
അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിൽ. 23,428 വോട്ടുകൾക്കാണ് സ്മൃതി ഇറാനി നിലവിൽ പിന്നിലായിരിക്കുന്നത്. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്.
- Jun 04, 2024 11:39 IST
ഓഹരി വിപണിയിൽ വീണ്ടും ഇടിവ്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ രാജ്യത്തെ ഓഹരി വിപണിയിൽ വീണ്ടും ഇടിവ്. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണ കക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിപണിയിൽ ഇടിവുണ്ടായിരിക്കുന്നത്. 11.40 നുള്ള വിവര പ്രകാരം 4.13 ശതമാനം ഇടിവാണ് സെൻസക്സിൽ ഉണ്ടായിരിക്കുന്നത്.
- Jun 04, 2024 11:27 IST
ബിഹാറിൽ എൻഡിഎ മുന്നേറ്റം
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബിഹാറിൽ എൻഡിഎ സഖ്യത്തിന്റെ മുന്നേറ്റം. 30 സീറ്റുകളിലാണ് ബിജെപി നേതൃത്വത്തിലുള്ള മുന്നണി ലീഡ് ചെയ്യുന്നത്. 7 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം ബിഹാറിൽ മുന്നേറുന്നത്.
- Jun 04, 2024 11:20 IST
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നിൽ. നിലവിലെ കണക്കുകൾ പ്രകാരം 8400 വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നത്.
- Jun 04, 2024 11:14 IST
തമിഴ് നാട്ടിൽ സ്റ്റാലിന്റെ പടയോട്ടം
തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഡിഎംകെ നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് 36 സീറ്റുകളിൽ ലീഡുണ്ട്. 2 സീറ്റുകളിൽ എഐഡിഎംകെ യും ഒരു സീറ്റിൽ എൻഡിഎ മുന്നണിയുമാണ് മുന്നിട്ട് നിൽക്കുന്നത്.
- Jun 04, 2024 11:05 IST
ബംഗാളിൽ മമത തരംഗം
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. നിലവിലെ കണക്കുകൾ പ്രകാരം 31 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്.
- Jun 04, 2024 10:59 IST
ഹിമാചലിൽ ബിജെപി മുന്നേറ്റം
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് വൻ മുന്നേറ്റം. മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നടി കങ്കണാ റണാവത്ത് 22,000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ഹമിർപൂർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 50,000 വോട്ടിന് മുകളിൽ ലീഡ് ചെയ്യുകയാണ്.
- Jun 04, 2024 10:52 IST
ആന്ധ്രയിൽ ജഗൻ മോഹന് തിരിച്ചടി
ആന്ധ്രാ പ്രദേശിൽ വൈ എസ് ആർ കോൺഗ്രസിന് പതനം. നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തെലുങ്കുദേശം പാർട്ടി-ബിജെപി സഖ്യത്തിന് വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
- Jun 04, 2024 10:39 IST
മഹാരാഷ്ട്രയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം എൻഡിഎ 24 സീറ്റുകളിലും ഇന്ത്യാ സഖ്യം 22 സീറ്റുകളിലും മുന്നിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.