scorecardresearch

'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്

ഇടതുപക്ഷം നടത്തിയ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിനാണെന്ന് ആലത്തൂരിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ. കേരളത്തിൽ നിന്ന് ജയിച്ച ഏക ഇടതുപക്ഷ എം.പിയാണ് അദ്ദേഹം.

ഇടതുപക്ഷം നടത്തിയ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിനാണെന്ന് ആലത്തൂരിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ. കേരളത്തിൽ നിന്ന് ജയിച്ച ഏക ഇടതുപക്ഷ എം.പിയാണ് അദ്ദേഹം.

author-image
Narayanan S
New Update
K Radhakrishnan|kerala|Temple

കേരളത്തിൽ നിന്ന് ജയിച്ച ഏക എം.പിയാണ് കെ. രാധാകൃഷ്ണൻ

ആലത്തൂർ: ഇടതുപക്ഷം നടത്തിയ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിനാണെന്ന് ആലത്തൂരിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണൻ. "വലിയ പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. അതിന് വിരുദ്ധമായിട്ടാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായ പല കാരണങ്ങളുമാണ് സംഭവിച്ചത്," കെ. രാധാകൃഷ്ണൻ പറഞ്ഞു.

Advertisment

"ഇടതുപക്ഷത്തിനായി പല ആളുകളും നന്നായി പ്രവർത്തിച്ചു. കുറച്ചു കൂടി ക്യാമ്പെയ്ൻ ഫലപ്രദമായി നടത്താമായിരുന്നു. ഇടതുപക്ഷം ഡൽഹിയിൽ ഉൾപ്പെടെ നടത്തിയ കേന്ദ്ര വിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് 2019ലും 2024ലും യുഡിഎഫിനാണ്. അവിടെയൊന്നും യുഡിഎഫും ഉണ്ടായിരുന്നില്ല. ഇടതുപക്ഷമാണ് ശക്തമായ കേന്ദ്ര വിരുദ്ധമായ ക്യാംപെയ്ൻ ചെയ്തത്. അവിടെയൊന്നും യുഡിഎഫ് ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ ഗുണം കിട്ടിയത് യുഡിഎഫിനാണ്. ബിജെപി വരുമോയെന്ന ഭയവും ജനങ്ങൾക്ക് ഉണ്ടായിരുന്നു," രാധാകൃഷ്ണൻ പറഞ്ഞു.

"നമ്മളെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഏതാണെങ്കിലും ചെയ്യുക എന്നത് കാരണമാണ് ഞാൻ വിജയിച്ചത് എന്ന് കരുതുന്നു. എനിക്ക് അസാധാരണമായ കഴിവുകളൊന്നുമില്ല. ഉള്ള കഴിവുകൾ വച്ചിട്ട് പ്രവർത്തിക്കുക എന്നുള്ളതാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ എൽഡിഎഫും ഞാനും മുന്നോട്ട് വച്ച വാഗ്ദാനങ്ങളുണ്ട്. അത് ഭാവിയിൽ ചർച്ച ചെയ്തു തീരുമാനിക്കും," രാധാകൃഷ്ണൻ പറഞ്ഞു.

"2018, 2022യിലെ പാർട്ടി കോൺഗ്രസിൽ മതിനിരപേക്ഷ ശക്തികളെ പരാജയപ്പെടുത്തുക, ജനാധിപത്യ ശക്തികളെ ശക്തിപ്പെടുത്തുക എന്നിവയാണ് മുന്നോട്ടുവച്ചിരുന്ന ആശയങ്ങൾ. മതനിരപേക്ഷത തകരുന്നു എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. അവരാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തത്," നിയുക്ത എം.പി പറഞ്ഞു.

Read More

Advertisment
Lok Sabha Election 2024 Cpim Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: