scorecardresearch

Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ താമര വിരിയിച്ച് സുരേഷ് ഗോപി, വടകരയിൽ തരംഗമായി ഷാഫി പറമ്പിൽ

Kerala Top Constituencies Result 2024 Live: കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇത്തവണ നാലു മണ്ഡലങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. തിരുവനന്തപുരത്തും തൃശൂരും വയനാടും വടകരയും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്

Kerala Top Constituencies Result 2024 Live: കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇത്തവണ നാലു മണ്ഡലങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. തിരുവനന്തപുരത്തും തൃശൂരും വയനാടും വടകരയും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thiruvananthapuram, Thrissur, Vadakkara Election Result 2024 in Malayalam Live Updates

കേരളം ടോപ് കോൺസ്റ്റിട്യൂൺസിസ് റിസൾട്ട് 2024 Live

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇത്തവണ നാലു മണ്ഡലങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. തിരുവനന്തപുരത്തും തൃശൂരും വയനാടും വടകരയും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

Advertisment

എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്കും ഒരു പോലെ അഭിമാന വിഷയമാണ് തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം. കോൺഗ്രസ്സിലെ ശശി തരൂർ നാലാം തവണ മത്സരത്തിനെത്തുന്നത് ദേശീയ നേതാവായിട്ടാണ്. ഒരു മലയാളിയെ രംഗത്തിറക്കിയുള്ള  പരീക്ഷണമാണ് ഇത്തവണ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിലൂടെ ബി.ജെ.പി നടത്തുന്നത്. പന്ന്യൻ രവീന്ദ്രനെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യത്തോടെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

 കെ.മുരളീധരനാണ് തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാർത്ഥി. എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ മുൻ മന്ത്രിയാണ്. വടകരയിൽ ഇക്കുറി ഷാഫി പറമ്പിൽ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. കെ. കെ ഷൈലജ ടീച്ചറിലൂടെ വടകരയിലെ കര പിടിക്കാനാണ് സി.പി.എം ശ്രമം. യുവ നേതാവായ പ്രഫുൽ കൃഷ്ണനാണ് ബി.ജെ.പി സ്ഥനാർഥി.

Advertisment

രാഹുൽ ഗാന്ധിയാണ് ഇത്തവണയും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി. കണ്ണൂർ ഇരിട്ടി സ്വദേശിയും സി  പി ഐയുടെ   മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥനാർഥി. ബി.ജെ.പി, സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്. 

  • Jun 04, 2024 19:37 IST

    സുരേഷ് ഗോപി- വോട്ട് നില

    ആകെ വോട്ടുകൾ- 412338

    നിയോജകമണ്ഡലം തിരിച്ചുള്ള വോട്ട് നില
    ഗുരുവായൂർ -45049
    മണലൂർ-61196
    ഒല്ലൂർ -58996
    തൃശൂർ -55057
    നാട്ടിക -66854
    ഇരിഞ്ഞാലക്കുട-59515
    പുതുക്കാട് -62635



  • Jun 04, 2024 17:37 IST

    വടകര കയറി ഷാഫി പറമ്പിൽ

    വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയിച്ചു. 114911 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ഷാഫിയുടെ വിജയം.

    shafi parambil



  • Jun 04, 2024 17:06 IST

    തിരുവനന്തപുരം നിലനിർത്തി കോൺഗ്രസ്; ശശി തരൂരിന് നാലാം വിജയം

    തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ വിജയിച്ചു. 15759 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂരിന്റെ വിജയം. ആദ്യ മണിക്കൂറുകളിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ലീഡ് നിലനിർത്തിയിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവാണ് തരൂർ നടത്തിയത്.

    news



  • Jun 04, 2024 15:33 IST

    2019 ആവർത്തിക്കാൻ രാഹുൽ ഗാന്ധി; വയനാട്ടിൽ വൻ ഭൂരിപക്ഷം

    എക്സിറ്റ് പോളുകളെ കാറ്റിൽ പറത്തി ലീഡ് നില വർധിപ്പിച്ച് രാഹുൽ ഗാന്ധി. 350030 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ സ്വന്തമാക്കിയിരിക്കുന്നത്. 2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത്. റായ്ബറേലിയിലും വൻ ഭൂരിപക്ഷമാണ് രാഹുൽ നേടുന്നത്. 365000-ത്തോളം വോട്ടുകളുടെ ലീഡാണ് റായ്ബറേലിയിൽ രാഹുൽ നേടിയിരിക്കുന്നത്. 



  • Jun 04, 2024 15:20 IST

    തൃശൂർ സുരേഷ് ഗോപിക്ക്; വിജയം വൻ ഭൂരിപക്ഷത്തോടെ

    തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചു. 75079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപിയുടെ വിജയം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വ്യക്തമായ ഭുരപക്ഷം സുരേഷ് ഗോപി നിലനിർത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാർ രണ്ടാം സ്ഥാനത്തും, യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തുമാണ്. 

    news



  • Jun 04, 2024 15:07 IST

    അനന്തപുരിയിലെ ജനങ്ങൾ നാലം തവണയും തുണച്ചു: ശശി തരൂർ

    തിരുവനന്തപുരത്ത് 15780 വോട്ടുകളുമായി ലീഡ് നിലനിർത്തുകയാണ് യുഡിഎഫ് സ്ഥാനാർഥി ശരി തരൂർ. ഇത്തവണ പ്രതീക്ഷിക്കാത്ത വെല്ലുവിളി ഉണ്ടായെന്നും, അനന്തപുരിയിലെ ജനങ്ങൾ മൂന്നു തവണ നൽകിയ പിന്തുണ നാലം തവണയും നൽകിയെന്നും ശശി തരൂർ പറഞ്ഞു. ഞാൻ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. ബിജെപി തൃശൂർ നേട്ടമുണ്ടാക്കിയപ്പോൾ, തിരുവനന്തപുരത്ത് തടുക്കാൻ സാധിച്ചത് തിരുവനന്തപുരത്തെ ജനങ്ങളുടെ വലിയ മനസും ഹൃദയവും മുല്യങ്ങളും വിശ്വാസങ്ങളും കാരണമാണ്, ശശി തരൂർ പറഞ്ഞു.

    news



  • Jun 04, 2024 14:51 IST

    എഴുപതിൽ നിലയുറപ്പിച്ച് സുരേഷ് ഗോപി; തൃശൂർ ബിജെപിക്ക്

    തൃശൂരിൽ 73954 വോട്ടുകളുടെ വ്യക്തമായ ലീഡ് നിലനിർത്തി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക്​ അടുക്കുമ്പോൾ തൃശൂർ മണ്ഡലത്തിലെ ബിജെപിയുടെ ലീഡ് നിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു.



  • Jun 04, 2024 14:29 IST

    തിരുവനന്തപുരത്ത് ലീഡ് നിലനിർത്തി ശശി തരൂർ

    ലീഡുനില മാറിമറിയുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഭൂരിപക്ഷം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. 15235 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ മുന്നിൽ നിൽക്കുന്നത്. 



  • Jun 04, 2024 13:58 IST

    ഉപതിരഞ്ഞെടുപ്പ് വരില്ലെന്ന് പറഞ്ഞവരെ തള്ളി; ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ

    വടകര മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് ഷാഫി പറമ്പിൽ. ഉപതിരഞ്ഞെടുപ്പ് വരില്ലെന്ന് പറഞ്ഞ ബിജെപി പ്രസിഡന്റിന്റെയും സിപിഎമ്മിന്റെയും ന്യായങ്ങൾ വടകരയിലെ ജനങ്ങൾ തള്ളിയെന്നും. വടകരയിലെ ജനത അർഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ് കോൺഗ്രസ് എടുത്തതെന്നും, ഷാഫി പറമ്പിൽ പറഞ്ഞു.



  • Jun 04, 2024 13:46 IST

    സീറ്റുറപ്പിച്ച് ഷാഫി പറമ്പിൽ; ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറം

    വടകര ലോക്സഭാ മണ്ഡലത്തിൽ വിജയപ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. എൽഡിഎഫിന് വിധിയെഴുതിയ മണ്ഡലത്തിൽ തുടക്കം മുതൽ വ്യക്തമായ ലീഡാണ് ഷാഫി നിലനിർത്തിയത്. വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ ശക്തമായ നിലയിലാണ് ഷാഫി. 93000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാഫി പറമ്പിൽ നേടിയിരിക്കുന്നത്.



  • Jun 04, 2024 13:39 IST

    തിരുവനന്തപുരം തരൂരിന്; ഭൂരിപക്ഷം പതിനായിരത്തിലേക്ക്

    തിരുവനന്തപുരം തിരിച്ചുപിടിച്ച് യുഡിഎഫ്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ​ശക്തമായ തിരിച്ചിവരവ് നടത്തുന്നു. 9766 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശശി തരുർ നേടിയിരിക്കുന്നത്. 



  • Jun 04, 2024 13:35 IST

    വയനാട്ടിൽ മുന്നു ലക്ഷം കടന്ന് രാഹുൽ ഗാന്ധി

    വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ശക്തമായ നിലയിൽ. ലീഡ് നില ഉയർന്നുകൊണ്ടിരിക്കുകയാണ്. 303607 വോട്ടുകളുടെ ലീഡാണ് വയനാട്ടിൽ രാഹുലിന്. 



  • Jun 04, 2024 13:32 IST

    തിരിച്ചിവരവ് രാജകീയം; ശശീ തരൂരിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്നു

    ആദ്യ മണിക്കൂറുകളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശീ തരുർ ലീഡ് തിരിച്ചുപിടിക്കുന്നു. 4490 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശശീ തരൂർ സ്വന്തമാക്കിയിരിക്കുന്നത്. യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടെണ്ണൽ നടക്കാനിരിക്കെ ലീഡ് ഇനിയും ഇയരുമെന്നാണ് കണക്കാക്കുന്നത്.



  • Jun 04, 2024 13:25 IST

    തിരുവനന്തപുരം തിരിച്ചുപിടിച്ച് ശശി തരൂർ

    തിരിവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ച് സിറ്റിങ് എംപി ശശി തരുർ. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 23000ത്തോളം വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നെങ്കിലും തീരദേശ വോട്ടുകൾ ശശീ തരൂരിന് നേട്ടമുണ്ടാക്കി. 192 വോട്ടുകളുടെ ലീഡാണ് ശശീ തരൂരിന്.



  • Jun 04, 2024 13:24 IST

    കുത്തനെ കുറഞ്ഞ് രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം

    തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്. 24000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എത്തിയ രാജീവ് ചന്ദ്രശേഖർ 5000ത്തിലേക്ക് ചുരുങ്ങി.



  • Jun 04, 2024 13:20 IST

    ആവർത്തിക്കുമോ 2019; മുന്ന് ലക്ഷത്തേലേക്ക് അടുത്ത് രാഹുൽ ഗാന്ധി

    വയനാട്ടിൽ രാഹുൽ ഗാന്ധി ശക്തമായ നിലയിലേക്ക്. മുന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് രാഹുൽ ഗാന്ധിയുടെ വോട്ടുനില. കഴിഞ്ഞ വർഷത്തെ ലീഡിലെത്താൽ രാഹുലിന് സാധിക്കില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. 285381 വോട്ടുകളുടെ ലീഡാണ് രാഹുലിനുള്ളത്. 2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.

     



  • Jun 04, 2024 13:10 IST

    താമരവിരിയിക്കുന്നത് സുരേഷ് എട്ടനാണ്, കേരളത്തിൽ മാത്രമല്ല ഇനി ഇന്ത്യൻ രാഷ്ട്രീയത്തിലും ഹീറോ: കൃഷ്ണ കുമാർ

    കേരളത്തിൽ ചരിത്രം തിരുത്തിക്കുറക്കുന്ന നിമിഷമാണിതെന്ന് തൃശൂർ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ഗോപിയെ കാണാനെത്തിയ ബിജെപി സ്ഥാനാർഥി കൃഷ്ണ കുമാർ പറഞ്ഞു. കേരളത്തിൽ താമര വിരിയിക്കുന്നത് സുരേഷ് ഏട്ടനാണ്. ബിജെപി പ്രവർത്തകനെന്ന നിലയിൽ അത്യന്തം സന്തോഷമുള്ള കാര്യമാണ്. ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ച് ശബ്ദം ഉയരാൻ പോകുന്നു. സിനിമയിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രിയത്തിലും സുരേഷേട്ടൻ ഹീറോ ആയി മാറിയിരിക്കുന്നു, കൃഷ്ണ കുമാർ പറഞ്ഞു.



  • Jun 04, 2024 12:55 IST

    വിജയ മധുരം നുണഞ്ഞ് സുരേഷ് ഗോപി

    എഴുപതിനായിരത്തോളം വോട്ടുകളുമായി തൃശുരിൽ വിജയം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം കഴിച്ച് സുരേഷ് ഗോപി വിജയം ആഘോഷിച്ചു. ഭാര്യ രാധിക, സുരേഷ് ഗോപിക്ക് മധുരം നൽകി. തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രവർത്തകർക്കും ആരാധകർക്കും മധുരം നൽകി.   

     

    news

     



  • Jun 04, 2024 12:34 IST

    പ്രതീക്ഷ മങ്ങാതെ ശശീ തരൂർ; രാജീവ് ചന്ദ്രശേഖറിന് ലീഡ് കുറയുന്നു

    തിരുവനന്തപുരത്ത് കൂടിയും കുറഞ്ഞും രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില. 24000 കടന്ന ലീഡ് 11950 ആയി കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരാണ് തൊട്ടുപിന്നിൽ. 



  • Jun 04, 2024 12:24 IST

    തൃശൂർ ഞാനിങ്ങെടുക്കുവാ; 60000 കടന്ന് സുരേഷ് ഗോപി

    തൃശൂരിൽ വോട്ടെണ്ണൽ എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അറിപതിനായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.1,99,642 വോട്ടുകളായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ തൊട്ടുപിന്നിലുണ്ട്. 1,93,563 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്.



  • Jun 04, 2024 12:18 IST

    രണ്ടു ലക്ഷം കടന്ന് രാഹുൽ ഗാന്ധി

    വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടു ലക്ഷം വോട്ടുകളോടെ ശക്തമായ ലീഡിലേക്ക് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. 205200 വോട്ടുകളുടെ ലീഡാണ് രാഹുലിന്. കഴിഞ്ഞ വർഷത്തെ മഹാഭൂരിപക്ഷത്തിലേക്ക് എത്താൻ രാഹുലിന് സാധിക്കുമോ എന്ന ആകാംഷയിലാണ് പ്രവർത്തകർ.

    Rahul-Mp



  • Jun 04, 2024 12:14 IST

    രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷത്തിൽ വൻ​ ഇടിവ്

    തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി. ഭീരിപക്ഷത്തിൽ വൻ ഇടിവ്. 24000 പിന്നിട്ട ലീഡ് നില, 17000 ആയി കുറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് എംപി ശശി തരൂരാണ് പിന്നിൽ.



  • Jun 04, 2024 12:06 IST

    വിജയം ഉറപ്പിച്ച് ഷാഫി പറമ്പിൽ; വടകരയിൽ വൻ ഭുരിപക്ഷം

    വടകരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാപി പറമ്പിൽ. 50000 വോട്ടുകളുടെ ലീഡാണ് ഷാഫി നേടിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ഷൈലജ ടീച്ചറാണ് പിന്നിൽ. തുടക്കം മുതൽ വ്യക്തമായ ലീഡാണ് വടകരയിൽ യുഡിഎഫ് നിലനിർത്തുന്നത്.



  • Jun 04, 2024 11:56 IST

    അരലക്ഷം കടന്ന് സുരേഷ് ഗോപി; തൃശൂർ ഉറപ്പിച്ച് ബിജെപി

    തൃശൂർ ലോക്സഭാ മണ്ഡലം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വ്യക്തമായ 50000 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക്.  

    news



  • Jun 04, 2024 11:52 IST

    വാഴുന്നോർ; ചരിത്രം കുറിക്കാൻ സുരേഷ് ഗോപിയും, രാജീവ് ചന്ദ്രശേഖറും

    കേരളത്തിൽ ചരിത്രം സൃഷ്ടിച്ച് ബിജെപി. എൻഡിഎ സ്ഥാനാർഥികളായ സുരേഷ് ഗോപിയും, രാജീവ് ചന്ദ്രശേഖറും ശക്തമായ നിലയിൽ. സുരേഷ് ഗോപി ലീഡ്- 48000. രാജീവ് ചന്ദ്രശേഖർ ലീഡ്- 23000 



  • Jun 04, 2024 11:48 IST

    പ്രധാന മണ്ഡലങ്ങളിൽ തകിടം മറിഞ്ഞ് ലീഡ് നില

    പ്രധാന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം. കെ. മുരളിധരന് അനുകൂലമെന്ന് ഉറപ്പിച്ച തൃശൂർ, ഷൈലജ ടീച്ചർക്ക് വിജയം ഉറപ്പിച്ച വടകര, സിറ്റിങ് എംപി ശശീ തരൂർ വിജയം ഉറപ്പിച്ച തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അപ്രതീക്ഷിത ലീഡ്.



  • Jun 04, 2024 11:43 IST

    വടകരയിൽ വിജയം ആവർത്തിക്കാൻ യുഡിഎഫ്; ലീഡ് തുടർന്ന് ഷാഫി

    വടകരയുറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. 30000ത്തോളം വോട്ടുകളുടെ ശക്തമായ ലീഡിലാണ് ഷാഫി. എൽഡിഎഫിന് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ തകിടംമറിച്ചാണ് വടകരയിലെ ലീഡ് നില. 



  • Jun 04, 2024 11:36 IST

    തിരുവനന്തപുരത്ത് 12000 കടന്ന് രാജീവ് ചന്ദ്രശേഖർ

    യുഡിഎഫ് സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് ലീഡ് വർധിപ്പിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. 12000 വോട്ടുകളുടെ വ്യക്തമായ ലീഡാണ് രാജീവ് ചന്ദ്രശേഖർ നേടിയിരിക്കുന്നത്. 



  • Jun 04, 2024 11:32 IST

    തൃശൂർ ഉറപ്പിച്ച് സുരേഷ് ഗോപി; ലീഡ് നില നാൽപതിനായിരം കടന്നു

    തൃശൂരിൽ വിജയം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തുന്ന സുരേഷ് ഗോപി 41500 വോട്ടുകളുടെ ലീഡാണ് നേടിയിരിക്കുന്നത്. 

    news



  • Jun 04, 2024 11:30 IST

    വയനാട്ടിൽ രാഹുൽ ഗാന്ധി ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് മുന്നിൽ

    വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഒന്നരലക്ഷത്തോളം വോട്ടുകൾക്ക് മുന്നിൽ. 14300 വോട്ടുകളുടെ ലീഡിലാണ് രാഹുൽ നേടിയിരിക്കുന്നത്. 



  • Jun 04, 2024 11:20 IST

    വട'കരകയറി' ഷാഫി പറമ്പിൽ; കയറി ഇറങ്ങി ലീഡുനില

    വടകരയിൽ വിജയത്തിലേക്ക് അടുത്ത് യൂഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. 30000 കടന്ന ലീഡ് നില 26000 ത്തിലേത്തി. 



  • Jun 04, 2024 11:14 IST

    താമര എഫക്ട്; രണ്ടു സീറ്റുകളിൽ എൻഡിഎ മുന്നിൽ, 8000 കടന്ന് രാജീവ് ചന്ദ്രശേഖർ

    കേരളത്തിൽ രണ്ടു സീറ്റുകളിൽ ​ശക്തമായ ലീഡ് നിലനിർത്തി എൻഡിഎ. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 8400 വോട്ടുകൾക്ക് മുന്നിൽ. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 35000 വേട്ടുമായി ലീഡ് തുടരുന്നു.



  • Jun 04, 2024 11:10 IST

    വിജയമുറപ്പിച്ച് രാഹുൽ ഗാന്ധി; ലീഡ് 1.2 ലക്ഷം

    വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളുടെ ശക്തമായ ലീഡാണ് രാഹുൽ നിലനിർത്തുന്നത്.

     

      



  • Jun 04, 2024 11:10 IST

    വിജയമുറപ്പിച്ച് രാഹുൽ ഗാന്ധി; ലീഡ് 1.2 ലക്ഷം

    വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളുടെ ശക്തമായ ലീഡാണ് രാഹുൽ നിലനിർത്തുന്നത്.

     

      



  • Jun 04, 2024 11:10 IST

    വിജയമുറപ്പിച്ച് രാഹുൽ ഗാന്ധി; ലീഡ് 1.2 ലക്ഷം

    വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളുടെ ശക്തമായ ലീഡാണ് രാഹുൽ നിലനിർത്തുന്നത്.

     

      



  • Jun 04, 2024 10:59 IST

    തകിടം മറിഞ്ഞ് വടകര; ഷൈലജ ടീച്ചർ 26000 വോട്ടുകൾക്ക് പിന്നിൽ

    വടകര ലോക്സഭാ മണ്ഡലത്തിൽ ലീഡ് തുടർന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. എൽഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് വടകര. 26000ത്തോളം വേട്ടുകൾക്കാണ് ഷാഫി പറമ്പിൽ ലീഡ് തുടരുന്നത്.   



  • Jun 04, 2024 10:54 IST

    കേരളത്തിൽ താമര വിരിയുന്നു; തൃശൂരിൽ 30000 കടന്ന് സുരേഷ് ഗോപി

    തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ശക്തമായ നിലയിൽ. 30000 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി നേടിയിരിക്കുന്നത്. 



  • Jun 04, 2024 10:51 IST

    ഒരു ലക്ഷം കടന്ന് രാഹുൽ ഗാന്ധി

    വയനാട്ടിൽ ഒരു ലക്ഷത്തോളം വോട്ടുകളുടെ ശക്തമായ ലീഡിലെത്തി യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ, എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രരൻ എന്നിവരെ പിന്നിലാക്കിയാണ് രാഹുൽ ശക്തമായ നിലയിൽ തുടരുന്നത്.



  • Jun 04, 2024 10:46 IST

    കാൽലക്ഷം കടന്ന് സുരേഷ് ഗോപി

    തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വ്യക്തമായ ലീഡ് നിലനിർത്തി സുരേഷ് ഗോപി. 25000 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി നിലനിർത്തുന്നത്.

     



  • Jun 04, 2024 10:44 IST

    വയനാട്ടിൽ വിജയം ഉറപ്പിച്ച് രാഹുൽ ഗാന്ധി, ലീഡ് ഒരു ലക്ഷത്തിനരികെ

    വയനാട് ലോക്സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. 98000 വോട്ടുകളുടെ ലീഡാണ് രാഹുൽ നേടിയിരിക്കുന്നത്



  • Jun 04, 2024 10:39 IST

    5000, ശശീ തരൂരിനെ ബഹുദൂരം പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശീ തരൂരിനെ ബഹുദൂരം പിന്നിലാക്ക്, എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. 5000 വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ മുന്നിൽ നിൽക്കുന്നത്.



  • Jun 04, 2024 10:36 IST

    ശക്തം, വ്യക്തം; തൃശൂരിൽ 23000 കടന്ന് സുരേഷ് ഗോപി

    തൃശൂർ ലോക്സഭ മണ്ഡലത്തിൽ വ്യക്തവും ശക്തവുമായ നിലയിലേക്ക് ഉയർന്ന് എൻഡിഎ സ്ഥാനാർഥി രാഹുൽ ഗാന്ധി. 23500 വോട്ടുകളുടെ ലീഡുമായാണ് സുരേഷ് ഗോപി തുടരുന്നത്. 



  • Jun 04, 2024 10:31 IST

    മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കെ. മുരളീധരൻ

    പുത്തൻ തംരഗമായി തൃശൂർ മണ്ഡലം. വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയാണ് ലീഡ് തുടരുന്നത്. 23000 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി തുടരുന്നത്. എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്ത്.



  • Jun 04, 2024 10:26 IST

    രണ്ടായിരം കടന്ന് രാജീവ് ചന്ദ്രശേഖർ, മാറിമറിഞ്ഞ് തിരുവനന്തപുരം

    തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. മുന്നിലായിരുന്ന ശശീ തരൂരിനെ 2000-ത്തോളം വോട്ടുകൾക്ക് പിന്നിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ ലീഡ് തുടരുന്നത്.

     



  • Jun 04, 2024 10:20 IST

    വിജയം ഉറപ്പിച്ച് രാഹുൽ; 80000 വേട്ടുകൾക്ക് മുന്നിൽ

    വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് രാഹുൽ ഗാന്ധി. 80000 വേട്ടുകളുടെ ശക്തമായ ലീഡാണ് രാഹുൽ നേടിയിരിക്കുന്നത്.



  • Jun 04, 2024 10:17 IST

    തൃശൂർ ഞാനിങ്ങെടുത്ത്; 20000 കടന്ന് സുരേഷ് ഗോപി

    തൃശൂർ ലോക്സഭ മണ്ഡലത്തിൽ വ്യക്തമായ ലീഡ് നിലനിർത്തി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 20000 വേട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി നിലനിർത്തുന്നത്. 



  • Jun 04, 2024 10:15 IST

    ലീഡ് തിരിച്ചു പിടിച്ച് രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. മുന്നിലായിരുന്ന ശശീ തരൂരിനെ 500 ഓളം വോട്ടുകൾക്ക് പിന്നിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ ലീഡ് തുടരുന്നത്.

     



  • Jun 04, 2024 10:11 IST

    18000 കടന്ന് സുരേഷ് ഗോപി; തൃശൂരിൽ തരംഗമായി എൻഡിഎ

    തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് വർധിപ്പിക്കുന്നു. 18000-ത്തേളം വേട്ടുകൾക്കാണ് സുരേഷ് ഗോപി മുന്നിൽ നിൽക്കുന്നത്.  



  • Jun 04, 2024 10:09 IST

    വടകരയിൽ 15000 കടന്ന് ഷാഫി മുന്നിൽ

    വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ മുന്നിൽ. 15000ത്തോളം വേട്ടുകളുടെ വ്യക്തമായ ലീഡാണ് ഷാഫി നിലനിർത്തുന്നത്



  • Jun 04, 2024 09:51 IST

    തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 10000 കടന്നു

    തൃശൂരിൽ വീണ്ടും ലീഡ് ഉയർത്തി സുരേഷ് ഗോപി. 10000 വോട്ടുകൾക്ക് മുന്നിലാണ്.



Aiadmk Lok Sabha Election 2024 Election Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: