scorecardresearch

Kerala Lok Sabha Election Result 2024 Live: കേരളത്തിൽ ചിത്രം തെളിഞ്ഞു; 18 ഇടങ്ങളിൽ യുഡിഎഫ്, ഓരോ സീറ്റ് നേടി എൽഡിഫും ബിജെപിയും

Kerala Constituencies Result 2024 Live Updates: ഏവരും ഉറ്റുനോക്കിയ മണ്ഡലമായ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചു. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിഞ്ഞിട്ടുണ്ട്.

Kerala Constituencies Result 2024 Live Updates: ഏവരും ഉറ്റുനോക്കിയ മണ്ഡലമായ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചു. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിഞ്ഞിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Election Result 2024 Live

Kerala Constituencies Election Result in Malayalam Live

Kerala Constituencies Lok Sabha Election Result 2024 in malayalam  Live: തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. 20 മണ്ഡലങ്ങളിൽ 17 എണ്ണത്തിൽ യുഡിഎഫ് മുന്നേറ്റം. ഒരിടത്ത് ബിജെപിയും രണ്ടിടത്ത് എൽഡിഎഫുമാണ്.  

Advertisment

ഏവരും ഉറ്റുനോക്കിയ മണ്ഡലമായ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചു. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിഞ്ഞിട്ടുണ്ട്. മുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്. 

കേരളത്തിൽ യുഡിഎഫ് ഇത്തവണയും വിജയം നേടുമെന്ന മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചനം യാഥാർത്ഥ്യമായിട്ടുണ്ട്. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാമെന്നും പ്രവചനമുണ്ടായിരുന്നു. 

Advertisment

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളാണ് നേടിയത്. സിപിഎമ്മിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണയും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കേരളത്തിൽ ഏപ്രിൽ 26 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 

  • Jun 04, 2024 19:03 IST

    കേരളത്തിലെ ഭരണവിരുദ്ധ മനോഭാവം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു: കെ മുരളീധരൻ

    ദൗർഭാഗ്യവശാൽ എല്ലാവരും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച വിജയം ബിജെപിക്കുണ്ടായെന്ന് തൃശൂരിലെ കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി കെ. മുരളീധരൻ. തൃശൂരിന് പുറമേ കേരളത്തിലെ പലയിടങ്ങളിലും ബിജെപിയുടെ സാനിധ്യം ശക്തമായിരുന്നു. ആറ്റിങ്ങലിൽ എൽഡിഎഫിന് അടുത്തെത്താൻ ബിജെപിക്ക് സാധിച്ചു. രാജീവ് ചന്ദ്രശേഖർ തിരുവന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിലെ ഭരണവിരുദ്ധ മനോഭാവം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ വികാരം ശക്തമായി പ്രകടിപ്പിക്കാൻ യുഡിഎഫിനായി, മുരളീധരൻ പറഞ്ഞു.



  • Jun 04, 2024 19:03 IST

    കേരളത്തിലെ ഭരണവിരുദ്ധ മനോഭാവം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു: കെ മുരളീധരൻ

    ദൗർഭാഗ്യവശാൽ എല്ലാവരും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച വിജയം ബിജെപിക്കുണ്ടായെന്ന് തൃശൂരിലെ കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി കെ. മുരളീധരൻ. തൃശൂരിന് പുറമേ കേരളത്തിലെ പലയിടങ്ങളിലും ബിജെപിയുടെ സാനിധ്യം ശക്തമായിരുന്നു. ആറ്റിങ്ങലിൽ എൽഡിഎഫിന് അടുത്തെത്താൻ ബിജെപിക്ക് സാധിച്ചു. രാജീവ് ചന്ദ്രശേഖർ തിരുവന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിലെ ഭരണവിരുദ്ധ മനോഭാവം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ വികാരം ശക്തമായി പ്രകടിപ്പിക്കാൻ യുഡിഎഫിനായി, മുരളീധരൻ പറഞ്ഞു.



  • Jun 04, 2024 18:54 IST

    ജനാതിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ജനം വീക്ഷിച്ചു: ഇ.പി ജയരാജൻ

    ബിജെപിക്കെതിരായ ജനവികാരം സീറ്റുകളുടെ എണ്ണത്തിൽ പ്രതിഫലിച്ചുവെന്ന് ഇ.പി. ജയരാജൻ. കഴിഞ്ഞ പത്തു വർഷക്കാലമായി രാജ്യം ഭരിക്കുന്ന ബിജെപിക്കും, ആർഎസ്എസ് സംഘപരിവാർ ഗവൺമെന്റ് തുടർന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കും, ഇന്ത്യൻ ഭരണഘടനയെയും ജനാതിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെയും ജനം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇ.പി ജയരാജൻ പറഞ്ഞു. ഇതിന്റെ ഫലമായ ശക്തമായ ജനവികാരം രുപംകൊണ്ടുവെന്നും, സാധാരണക്കാരായ ജനങ്ങൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താൻ ബിജെപിക്കായില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. 



  • Jun 04, 2024 18:32 IST

    കേരളത്തിൽ 18 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ്; എൽഡിഎഫിനും ബിജെപിക്കും ഒന്നു വീതം

    2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയികൾ

    • തിരുവനന്തപുരം - ശശി തരൂർ (യുഡിഎഫ്)
    • ആറ്റിങ്ങൽ - അടൂർ പ്രകാശ് (യുഡിഎഫ്)
    • കൊല്ലം - എൻ.കെ.പ്രേമചന്ദ്രൻ (യുഡിഎഫ്)
    • പത്തനംതിട്ട - ആന്റോ ആന്റണി (യുഡിഎഫ്)
    • മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്)
    • ആലപ്പുഴ - കെ.സി.വേണുഗോപാൽ (യുഡിഎഫ്)
    • കോട്ടയം - ഫ്രാൻസിസ് ജോർജ് (യുഡിഎഫ്)
    • ഇടുക്കി - ഡീൻ കുര്യാക്കോസ് (യുഡിഎഫ്)
    • എറണാകുളം - ഹൈബി ഈഡൻ (യുഡിഎഫ്)
    • ചാലക്കുടി - ബെന്നി ബെഹനാൻ (യുഡിഎഫ്)
    • തൃശൂർ - സുരേഷ് ഗോപി (എൻഡിഎ)
    • ആലത്തൂർ - കെ.രാധാകൃഷ്ണൻ (എൽഡിഎഫ്)
    • പാലക്കാട് - വി.കെ.ശ്രീകണ്ഠൻ (യുഡിഎഫ്)
    • പൊന്നാനി - എം.പി.അബ്ദുസമദ് സമദാനി (യുഡിഎഫ്)
    • മലപ്പുറം - ഇ.ടി.മുഹമ്മദ് ബഷീർ (യുഡിഎഫ്)
    • കോഴിക്കോട് - എം.കെ.രാഘവൻ (യുഡിഎഫ്)
    • വയനാട് - രാഹുൽ ഗാന്ധി (യുഡിഎഫ്)
    • വടകര - ഷാഫി പറമ്പിൽ (യുഡിഎഫ്)
    • കണ്ണൂർ - കെ.സുധാകരൻ (യുഡിഎഫ്)
    • കാസർകോട് - രാജ്മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്)



  • Jun 04, 2024 17:47 IST

    മലപ്പുറത്ത് കപ്പുയർത്തി ഇ.ടി. മുഹമ്മദ് ബഷീര്‍

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് വൻ വിജയം. 300118 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ വിജയം. എൽഡിഎഫ് സ്ഥാനാർഥി വി. വസീഫ്, എൻഡിഎ സ്ഥാനാർഥി ഡോ. എം. അബ്ദുള്‍ സലാം എന്നിവരെയാണ് പരാജയപ്പെടുത്തിയത്.

    ET Muhammed Basheer



  • Jun 04, 2024 17:32 IST

    വയനാട് രാഹുൽ ഗാന്ധിക്ക്; ഭൂരിപക്ഷത്തിൽ കുറവ്

    വയനാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വൻ വിജയം. 364422 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. 2019ലെ ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടായി. 2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്.



  • Jun 04, 2024 17:18 IST

    ആലത്തൂരിൽ മാത്രം ഒതുങ്ങി എൽഡിഎഫ്

    ഭരണവിരുദ്ധ വികാരം മാത്രമല്ല തോൽവിക്ക് കാരണമെന്ന് എം.വി.ഗോവിന്ദൻ. തോൽവി പരിശോധിക്കും. സർക്കർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.



  • Jun 04, 2024 17:04 IST

    ആറ്റിങ്ങൽ അങ്കത്തിൽ അടൂർ പ്രകാശ്

    ആറ്റിങ്ങലിൽ അടൂർ പ്രകാശ് വിജയിച്ചു. 1708 വോട്ടുകൾക്കാണ് ജയം.

    news



  • Jun 04, 2024 16:55 IST

    ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് ജയിച്ചു

    ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ജയിച്ചു. 1,33,727 വോട്ടുകൾക്കാണ് ജയം.

    news



  • Jun 04, 2024 16:40 IST

    തൃശൂർ രാമവർമ്മപുരത്തെ ബിജെപി പ്രവർത്തകരുടെ വിജയാഘോഷം

    news



  • Jun 04, 2024 16:38 IST

    ആറ്റിങ്ങലിൽ ലീഡ് പിടിച്ച് അടൂർ പ്രകാശ്

    ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് മുന്നിലെത്തി. 400 വോട്ടുകൾക്ക് മുന്നിലാണ്.



  • Jun 04, 2024 16:16 IST

    തിരുവനന്തപുരത്തെ വിജയാഘോഷം

    തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വിജയം ആഘോഷിച്ച് പ്രവർത്തകർ

    news

     



  • Jun 04, 2024 16:07 IST

    10 മണ്ഡലങ്ങളിൽ യുഡിഎഫിന് ലക്ഷത്തിന് മുകളിൽ ലീഡ്

    10 മണ്ഡലങ്ങളിൽ യുഡിഎഫിന് 1 ലക്ഷത്തിന് മുകളിലാണ് ലീഡ്. കേരളത്തിൽ യുഡിഎഫ് തരംഗമാണ് അലയടിച്ചത്.



  • Jun 04, 2024 15:59 IST

    തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവം കൊണ്ടാണെന്ന് വേണുഗോപാൽ

    തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണെന്ന് കെ.സി.വേണുഗോപാൽ. തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ മിന്നും വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



  • Jun 04, 2024 15:56 IST

    ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി

    കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി. എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാരാണ് ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പിയത്.



  • Jun 04, 2024 15:52 IST

    മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ നിലനിർത്തി ലീഗ്

    മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ മുസ്‌ലിം ലീഗ് നിലനിർത്തി. മലപ്പുറത്ത് 2.51 ലക്ഷവും പൊന്നാനിയിൽ 2.04 ലക്ഷവുമാണ് ഭൂരിപക്ഷം. 2019നെ മറികടന്ന ഭൂരിപക്ഷത്തോടെയാണു എം.പി.അബ്ദുസമദ് സമദാനി പൊന്നാനിയിൽ വിജയിച്ചത്. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ റെക്കോർഡ് ഭൂരിപക്ഷം നേടി.



  • Jun 04, 2024 15:50 IST

    കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ ജയത്തിലേക്ക്

    കാസർകോട് മണ്ഡലത്തിൽ യുഡിഎഫിന്റെ സിറ്റിങ് എംപി രാജ്മോഹൻ ഉണ്ണിത്താൻ വിജയത്തിലേക്ക്. 2019ൽ 40438 വോട്ടിനാണ് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തവണ ജയിച്ചത്.



  • Jun 04, 2024 15:32 IST

    ജനാധിപത്യത്തിന്‍റെ ശക്തി പ്രതിഫലിച്ചെന്ന് ശശി തരൂര്‍

    ജനാധിപത്യത്തിന്‍റെ ശക്തി പ്രതിഫലിച്ചെന്ന് ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി ഉണ്ടായെങ്കിലും അനന്തപുരിയിലെ ജനങ്ങള്‍ നാലാം തവണയും വിശ്വാസം അര്‍പ്പിച്ചു. തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറഞ്ഞു.



  • Jun 04, 2024 15:16 IST

    തൃശൂരിൽ സുരേഷ് ഗോപി ജയിച്ചു

    തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിച്ചു. 75,079 വോട്ടുകൾക്കാണ് സുരേഷ് ഗോപിയുടെ ജയം. 

    news



  • Jun 04, 2024 15:12 IST

    ആറ്റിങ്ങലിൽ വീണ്ടും വി.ജോയ് മുന്നിൽ

    ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.ജോയ് മുന്നിലെത്തി. ലീഡ് 3000 കടന്നു.



  • Jun 04, 2024 15:03 IST

    ആറ്റിങ്ങലിൽ ലീഡ് തിരിച്ചുപിടിച്ച് യുഡിഎഫ്

    ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ലീഡ് ഉയർത്തി. 1500 ലധികം വോട്ടുകൾക്ക് അടൂർ പ്രകാശ് മുന്നിലാണ്.



  • Jun 04, 2024 14:51 IST

    തിരുവനന്തപുരത്ത് ശശി തരൂരിന് വിജയം

    തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് വിജയം. 15,759 വോട്ടുകൾക്കാണ് ജയം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്തായി. 

    news



  • Jun 04, 2024 14:26 IST

    തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് സുരേഷ് ഗോപി

    തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് തൃശ്ശൂരില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഈശ്വരന്മാർക്കും ലൂർദ് മാതാവിനും അദ്ദേഹം നന്ദി പറഞ്ഞു.

     



  • Jun 04, 2024 14:14 IST

    കെ.കെ.ശൈലജയ്ക്ക് കെ.കെ.രമയുടെ സന്ദേശം

    ചേർത്തുപിടിച്ച് തന്നെയാണ് വടകര യാത്രയാക്കുന്നതെന്ന് കെ.കെ.രമ. ടിപി വധം ഓർമിപ്പിച്ച് വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പ്.

    ചിരി മായാതെ മടങ്ങൂ ടീച്ചർ.. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം...

    Posted by K.K Rema on Monday, June 3, 2024



  • Jun 04, 2024 14:08 IST

    ആലപ്പുഴയ്ക്ക് നന്ദിയെന്ന് കെ.സി വേണുഗോപാൽ

    ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിലേക്ക് തിരികെയത്തിയ തന്നെ ഇരു കൊയ്യും നീട്ടി സ്വീകരിച്ച ആലപ്പുഴയിലെ ജനതയ്ക്ക് നന്ദിയെന്ന് നിയുക്ത എം.പി കെ.സി വേണുഗോപാൽ. തിരക്കുകൾക്കിടയിൽ പലപ്പോഴും പൂർണ്ണ സമയവും ആലപ്പുഴ കേന്ദ്രീകരിച്ച് തനിക്ക് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യുഡിഎഫ് പ്രവർത്തകർ ആ കുറവ് നികത്തിക്കൊണ്ട് അഹോരാത്രം പണിയെടുത്തു. അവരോടും തന്നെ പിന്തുണച്ച ജനങ്ങളോടാണ് നന്ദിയറിയിക്കുന്നത്. ദേശീയ തലത്തിൽ മികച്ച പോരാട്ടം നടത്താൻ കോൺഗ്രസിനായി. ഒട്ടേറെ പ്രസിസന്ധികൾ നേരിട്ടുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ചിലവഴിക്കാനുള്ള പണം പോലും ബിജെപി സർക്കാർ പിടിച്ചുവെച്ചുവെന്നും അതെല്ലാം മറികടന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. 



  • Jun 04, 2024 13:54 IST

    ലീഡ് ഉയർത്തി ശശി തരൂർ

    തിരുവനന്തപുരത്ത് ശശി തരൂരിന്റെ ലീഡ് ഉയർന്നു. തരൂരിന്റെ ലീഡ് 12000 കടന്നു.



  • Jun 04, 2024 13:38 IST

    എറണാകുളത്ത് ഹൈബി ഈഡൻ ജയിച്ചു

    എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് ജയം. 2,22,963 വോട്ടുകൾക്കാണ്  ജയം. 2019 നെക്കാൾ ഹൈബിയുടെ ഭൂരിപക്ഷം കൂടി. 

    news



  • Jun 04, 2024 13:32 IST

    മധുരം ഈ വിജയം

    തൃശൂരിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകുന്നു

    news



  • Jun 04, 2024 13:30 IST

    തിരുവനന്തപുരത്ത് ലീഡ് തിരികെ പിടിച്ച് തരൂർ

    തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തി. തരൂരിന്റെ ലീഡ് 9000 കടന്നു.



  • Jun 04, 2024 13:24 IST

    തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ

    തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ. തീരദേശ മേഖലകളിലെ ബൂത്തുകൾ എണ്ണുമ്പോഴാണ് തരൂർ ലീഡ് തിരിച്ചുപിടിക്കുന്നത്. 23,000 വരെ ലീഡ് നേടിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ പിന്നോട്ടു പോകുന്നത്.



  • Jun 04, 2024 13:23 IST

    രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 5000 ആയി കുറഞ്ഞു

    തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് പാതിയായി കുറഞ്ഞു. നേരത്തെ പതിനായിരത്തിന് മുകളിൽ ലീഡ് ഉണ്ടായിരുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ ലീഡ് ഇപ്പോൾ അയ്യായിരമായാണ് കുറഞ്ഞത്.



  • Jun 04, 2024 13:22 IST

    എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്

    ആറ്റിങ്ങലിൽ യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയാണ് 1576 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി. ജോയിയും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഡ് നിലയും മാറി മറിയുന്നുണ്ട്.



  • Jun 04, 2024 13:17 IST

    കോട്ടയത്ത് വാടിക്കരിഞ്ഞ് രണ്ടില; നാട്ടുകാർക്ക് പുട്ടും പിടിയും ഫ്രീ

    കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ സിറ്റിങ് എംപിയുമായ തോമസ് ചാഴിക്കാടൻ തോൽവിയിലേക്ക്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജാണ് 65,446 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത്. ഫ്രാൻസിസ് ജയിച്ചാൽ 2000 പേർക്ക് പുട്ടും പിടിയും ജനകീയ സമിതി ഓഫർ ചെയ്തിരുന്നു.



  • Jun 04, 2024 13:12 IST

    രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറയുന്നു

    തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറയുന്നു. നിലവിൽ 10,362 ആണ് അദ്ദേഹത്തിന്റെ ലീഡ്.



  • Jun 04, 2024 13:05 IST

    സുരേഷ് ഗോപിയുടെ വീട്ടിൽ മധുര വിതരണം

    സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയവർക്ക് ഭാര്യ രാധിക മധുര വിതരണം നടത്തുന്നു.

    news



  • Jun 04, 2024 13:02 IST

    വടകര ഉറപ്പിച്ച് ഷാഫി

    വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് അരലക്ഷം കടന്നു. ശൈലജ ടീച്ചർ പിന്നിലാണ്.



  • Jun 04, 2024 12:59 IST

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷേട്ടൻ മാറി: കൃഷ്ണകുമാർ

    കേരളത്തിൽ താമര വിരിയില്ല, വിരിയില്ലെന്നു പറഞ്ഞു. കേരളത്തിൽ താമര വിരിയിക്കുന്നത് സുരേഷേട്ടനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷേട്ടൻ മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.



  • Jun 04, 2024 12:56 IST

    മാധ്യമങ്ങൾക്കു മുന്നിലെത്തി സുരേഷ് ഗോപി, നന്ദി മാത്രം

    തൃശൂരിൽ ജയമുറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മാധ്യമങ്ങളെ കണ്ടു. ജയത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. മാധ്യമങ്ങളോട് നന്ദി മാത്രം പറഞ്ഞു. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയവർക്കെല്ലാം ഭാര്യ രാധിക മധുരം വിളമ്പി. മക്കളായ ഭാഗ്യ, മാധവ്, മരുമകൻ ശ്രേയസ് എന്നിവരും സന്നിഹിതരായിരുന്നു.



  • Jun 04, 2024 12:53 IST

    കോട്ടയത്ത് വാടി രണ്ടില, പിടിച്ചെടുത്ത് യുഡിഎഫ്

    കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 45,000 കടന്നിട്ടുണ്ട്. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.



  • Jun 04, 2024 12:50 IST

    കണ്ണൂരിന്റെ കണ്ണിലുണ്ണിയായി കെ.സുധാകരൻ

    പാർട്ടി ഗ്രാമങ്ങളെല്ലാം പിടിച്ച് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും തളിപ്പറമ്പിലും ലീഡ് ഉയർത്തി.



  • Jun 04, 2024 12:49 IST

    റെക്കോർഡ് നേട്ടവുമായി എം.കെ.രാഘവൻ

    നാലാം മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി എം.കെ.രാഘവൻ. കഴിഞ്ഞ വർഷത്തെ ലീഡ് മറികടന്നു. ഒന്നര ലക്ഷത്തിന് മുകളിലാണ് ഇത്തവണത്തെ ലീഡ്.



  • Jun 04, 2024 12:47 IST

    'കൊച്ചി രാജാവാ'യി ഹൈബി

    എറണാകുളത്ത്  ഹൈബി ഈഡന്റെ ലീഡ് 2 ലക്ഷം കടന്നു.



  • Jun 04, 2024 12:45 IST

    മലപ്പുറത്ത് ഇ.ടിയുടെ തേരോട്ടം

    മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ലീഡ് ഒന്നര ലക്ഷം കടന്നു.



  • Jun 04, 2024 12:41 IST

    തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 60000 കടന്നു

    തൃശൂരിൽ വീണ്ടും ലീഡ് ഉയർത്തി സുരേഷ് ഗോപി. 60000 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി.



  • Jun 04, 2024 12:36 IST

    സുരേഷ് ഗോപിയുടെ വീട്ടിലെത്തി കൃഷ്ണകുമാർ

    തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ സുരേഷ് ഗോപിയെ കാണാൻ നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ എത്തി.

    news



  • Jun 04, 2024 12:19 IST

    കേരളത്തിൽ ഒന്നിലേക്ക് ചുരുങ്ങി എൽഡിഎഫ്

    കേരളത്തിൽ എൽഡിഎഫ് കോട്ടകളിലെല്ലാം യുഡിഎഫ് മുന്നേറ്റമാണ് കണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും എൽഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങുന്ന ട്രെൻഡാണ് കാണുന്നത്. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 



  • Jun 04, 2024 12:18 IST

    ആറ്റിങ്ങലിൽ ലീഡ് തിരിച്ചുപിടിച്ച് യുഡിഎഫ്

    ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ലീഡ് നിലയിൽ മുന്നിലെത്തി. സിപിഎമ്മിലെ വി.ജോയ് പിന്നിലാണ്.



  • Jun 04, 2024 12:15 IST

    വയനാട്ടിൽ രാഹുലിന്റെ ലീഡ് 2 ലക്ഷം കടന്നു

    വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഉയർന്നു. 2 ലക്ഷത്തിനു മുകളിൽ വോട്ടുകൾക്ക് രാഹുൽ ഗാന്ധി മുന്നിലാണ്.



  • Jun 04, 2024 12:13 IST

    തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് ഫലം നിരീക്ഷിക്കുന്നു

    news



  • Jun 04, 2024 12:04 IST

    തൃശൂരിൽ അരലക്ഷം കടന്ന് സുരേഷ് ഗോപിയുടെ ലീഡ്

    തൃശൂരിൽ വോട്ടെണ്ണൽ എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അരലക്ഷത്തിലധികം വോട്ടുകൾ മുന്നിലാണ്. 2,47,202 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. 1,99,642 വോട്ടുകളായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ തൊട്ടുപിന്നിലുണ്ട്. 1,93,563 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്.



Aiadmk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: