/indian-express-malayalam/media/media_files/68qK1EAE8lWdWrG8m0GB.jpg)
ബിജെപി എംപിയെ വ്യാഴാഴ്ച മൊഹാലി വിമാനത്താവളത്തിൽ വെച്ചാണ് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ പോകവെ കൗർ ആക്രമിച്ചത്
ഡൽഹി: ഹിമാചലിലെ മാണ്ഡി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടിയും കങ്കണ റണൗത്തിനെ ആക്രമിച്ച കേസിൽ സസ്‌പെൻഡ് ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കുൽവീന്ദർ കൗറിനെതിരെ കേസെടുത്തു. മൊഹാലി ജില്ലാ പോലീസാണ് കൗറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 323 (ആക്രമണം), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിയെ വ്യാഴാഴ്ച മൊഹാലി വിമാനത്താവളത്തിൽ വെച്ചാണ് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ പോകവെ കൗർ ആക്രമിച്ചത്. തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ലോക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ഹോൾഡ് ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് സിഐഎസ്എഫ് പോലീസിൽ പരാതി നൽകിയത്. കർഷകരുടെ പ്രതിഷേധത്തിനിടെ റണാവത്ത് നടത്തിയ പരാമർശത്തിൽ തനിക്ക് ദേഷ്യമുണ്ടെന്ന് കൗർ പറയുന്നതായി വീഡിയോയിൽ കാണാം.
കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പരാമർശമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്താൻ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
സംഭവത്തിൽ പ്രതികരിച്ച് കങ്കണ സാമൂഹൃ മാധ്യമ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. "എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, സിഐഎസ്എഫ് സെക്യൂരിറ്റി ജീവനക്കാരിയായ സ്ത്രീ ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എൻ്റെ മുഖത്ത് ഇടിച്ചു. അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ, കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ സുരക്ഷിതനാണ്, പക്ഷേ പഞ്ചാബിൽ വളരുന്ന ഭീകരവാദത്തെക്കുറിച്ചാണ് എൻ്റെ ആശങ്ക. അത് എങ്ങനെ കൈകാര്യം ചെയ്യും?" കങ്കണ പറഞ്ഞു.
Read More
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്‌സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.