/indian-express-malayalam/media/media_files/fsEQvyA5LITXLWPObrDQ.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ വിജയശില്‍പി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിജെപി അറിയിച്ചിരുന്നു. ബിജെപി കേരള എന്ന പേജിലാണ് ക്രഡിറ്റ് സുരേന്ദ്രന് നൽകി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി.
ഡല്‍ഹിയിലേക്ക് പുറപ്പെടാനായി നെടുമ്പാശേരിയിൽ എത്തിയതായിരുന്നു സുരേഷ് ഗോപി. താൻ നേടിയത് ബിജെപിയുടെ രാഷ്ട്രീയവോട്ടല്ല എന്ന ആരോപണങ്ങൾക്കും തന്റെ പക്കല്‍ മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അത് പറയുന്നത് ലീഡർക്കുള്ള ചെളിയേറായിരിക്കുമെന്നും, ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും നെഞ്ചിലാണ് സൂക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് അതൊരു ലൈസന്‍സാക്കി വേണ്ടാധീനം പറയുന്നവര്‍ക്ക് കരുതാം, ഞാന്‍ അവരെ തിരിച്ചൊന്നും പറയില്ല.
കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംപി എന്ന നിലയിൽ തന്റെ ഡൽഹിയിലേക്കുള്ള യാത്രക്ക് വലിയ പ്രസക്തിയുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ബിജെപി കേരള ഘടകത്തിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലാണ് സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചത്. 'തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്,' എന്നു തുടങ്ങുന്ന കുറിപ്പാണ് ബിജെപി നേതൃത്വം പങ്കുവച്ചത്.
"പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ കെ. സുരേന്ദ്രന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും," ബിജെപി പങ്കുവച്ച പോസ്റ്റ് ഇങ്ങനെ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us