scorecardresearch

മന്ത്രിമാരുടെ എണ്ണത്തിൽ 'റെക്കോർഡ്'; കൂട്ടുകക്ഷി മന്ത്രിസഭ കരുതിവെക്കുന്നത് എന്തൊക്കെ

കഴിഞ്ഞ രണ്ട് തവണത്തെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഭരിക്കാൻ ബിജെപിക്ക് ഘടകക്ഷികളുടെ പിന്തുണ വേണമെന്നതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണവും

കഴിഞ്ഞ രണ്ട് തവണത്തെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഭരിക്കാൻ ബിജെപിക്ക് ഘടകക്ഷികളുടെ പിന്തുണ വേണമെന്നതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണവും

author-image
WebDesk
New Update
Cabinet

(Express photo by Renuka Puri)

ഡൽഹി: 2014 നേയും 2019 നേയും അപേക്ഷിച്ച് നോക്കുമ്പോൾ മൂന്നാം മോദ് സർക്കാർ അധികാരത്തിലെത്തുന്നത് മന്ത്രിമാരുടെ രെക്കോർഡ് എണ്ണത്തോടെയാണ്. കഴിഞ്ഞ രണ്ട് തവണത്തെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഭരിക്കാൻ ബിജെപിക്ക് ഘടകക്ഷികളുടെ പിന്തുണ വേണമെന്നതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണവും. സഖ്യകക്ഷി മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്നലെ മാത്രം അധികാരമേറ്റെടുത്ത മന്ത്രിമാരുടെ എണ്ണം 72 ആണ്. 2014-ൽ 45 മന്ത്രിമാരും 2019-ൽ 57 മന്ത്രിമാരുമായാണ് എൻഡിഎ അധികാരമേറ്റത്. 

Advertisment

2014 ൽ ഘടകക്ഷി മന്ത്രിമാരുടെ എണ്ണം 5 ആയിരുന്നെങ്കിൽ ബിജെപി ഒറ്റക്ക് വൻ ഭൂരിപക്ഷം നേടിയ 2019 ലേക്കെത്തുമ്പോൾ അത് മൂന്നായി കുറഞ്ഞു. എന്നാൽ ഇന്നലെ തന്നെ സ്ഥാനമേറ്റ ഘടകക്ഷി മന്ത്രിമാരുടെ എണ്ണം 11 ആണ്. വരും ദിവസങ്ങളിൽ മന്ത്രിമാരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകാനേ സാധ്യതയുള്ളൂ. ഇതുവരെ മോദി 30 കാബിനറ്റ് മന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരെയും 37 സഹമന്ത്രിമാരെയുമാണ് തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

രാഷ്ട്രപതി ഭവനിൽ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞയിലെ പെക്കിംഗ് ഓർഡറിലും പ്രകടമായ മാറ്റമാണ് കാണാൻ കഴിഞ്ഞത്. നിലവിൽ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നിർമല സീതാരാമനെക്കാൾ മുമ്പായി സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ അദ്ദേഹത്തെ പിന്തുടർന്ന് നദ്ദയ്ക്ക് മുമ്പായി ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പുതിയ കാബിനറ്റിലെ മറ്റൊരു പ്രധാന ഘടകം കഴിഞ്ഞ മന്ത്രിസഭയില മന്ത്രിമാരുടെ തുടർച്ചയാണ്. അവർക്കൊപ്പം തന്നെ ചില പ്രദേശിക നേതാക്കളേയും പുതു മുഖങ്ങളേയും ആദ്യ ഘട്ടത്തിൽ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. ശിവ് രാജ് സിങ് ചൗഹാൻ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാന ബിജെപി നേതാക്കളുടെയും ഹരിയാനയിൽ നിന്നുള്ള മനോഹർ ലാൽ ഖട്ടറിന്റെയും സാന്നിധ്യം കാബിനറ്റിലേക്കെത്തിക്കാനും ബിജെപിക്കായിട്ടുണ്ട്. പുതിയ സർക്കാരിന്റെ മുൻനിരയിൽ ഇപ്പോൾ ആറ് മുൻ മുഖ്യമന്ത്രിമാരുണ്ട്, മോദിയെ കൂടാതെ: രാജ്‌നാഥ് സിംഗ് (ഉത്തർപ്രദേശ്), ചൗഹാൻ (മധ്യപ്രദേശിൽ നാല് തവണ), ഖട്ടർ (ഹരിയാനയിൽ രണ്ട് തവണ) സർബാനന്ദ സോനോവാൾ (അസം) ജിതൻ റാം മാജി (ബിഹാർ), എച്ച് ഡി കുമാരസ്വാമി (കർണ്ണാടകയിൽ രണ്ട് തവണ).

Advertisment

നദ്ദയുടെ മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശനത്തിലൂടെ ബിജെപിക്ക് പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വരും. ചൗഹാനും ഖട്ടറും കൂടി സർക്കാരിൽ ചേർന്നതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സാധ്യതകൾ കുറഞ്ഞു. പാർട്ടിയെ നയിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഭൂപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, ഗജേന്ദ്ര ഷെഖാവത്ത് എന്നിവരും ഇപ്പോൾ മന്ത്രിസഭയിലുണ്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 63 സീറ്റുകളുടെ കുറവും ലോക്‌സഭാ ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവും വന്ന സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും നിർണായകമാകും.

Read More

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: