/indian-express-malayalam/media/media_files/uploads/2017/09/vellappally-cats-horz.jpg)
പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി
എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട പരാജയത്തിന് കാരണം അമിതമായി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാണ് ഇടത് സർക്കാർ മുന്നോട്ടുപോകുന്നത്. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്നും അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ നേരിട്ടതെന്നും സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ പരമ്പരാഗതമായി ഇടതുപക്ഷത്തെ സഹായിച്ച ഈഴവ വിഭാഗം ഇപ്പോൾ ആ നിലപാടിൽ നിന്നും മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ചിന്തയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകുകയാണ് സർക്കാരിന്റെ നയം. അതേ സമയം ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തന്നെ ലഭിക്കുന്നില്ല. കോഴിക്കോട്ടും മലപ്പുറത്തും നിന്നുമൊക്കെ ഓരോ കാര്യങ്ങൾ സാധിക്കാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങിയെത്തുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവർക്ക് ഒരു കാര്യത്തിലും ഈ സർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ് ലഭിക്കുന്നത്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണിപ്പോൾ സിപിഎമ്മിലുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എറണാകുളം കുന്നത്തുനാട്ടിൽ എ സ്എൻഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ.
Read More
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.