/indian-express-malayalam/media/media_files/8Ewuoph3hf5mD0ebYbCJ.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയിൽ വീടിന് സമീപമുള്ള പറമ്പിൽ വെച്ച് ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം. വീടിന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങാ പെറുക്കാൻ പോയ എരഞ്ഞോളി സ്വദേശി 86 കാരനായ വേലായുധനാണ് മരിച്ചത്. തേങ്ങ പെറുക്കുന്നതിനായി വേലായുധൻ സ്ഫോടനമുണ്ടായ സ്ഥലത്ത് ഇടയ്ക്ക് പോകുമായിരുന്നു. പറമ്പിലെത്തിയ വേലായുധൻ അവിടെ ശ്രദ്ധയിൽ പെട്ട വസ്തു എന്താണെന്ന് തുറന്ന് നോക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതേ പറമ്പിലുള്ള ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കിട്ടിയ വസ്തു വയോധികൻ തുറന്നത്. തുടർന്നാണ് സ്ഫോടനമുണ്ടായത്. അപകടത്തെ തുടർന്ന് സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്റ്റീൽ ബോംബാണ് പെട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. തലശ്ശേരി നഗരത്തിനടുത്താണ് എരഞ്ഞോളി എന്ന പ്രദേശം. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.
Read More
- മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും തിരിച്ചടി; നോട്ടീസയച്ച് ഹൈക്കോടതി
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.