/indian-express-malayalam/media/media_files/FZQz28oM0sBra3gBSvXe.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ബിരുദ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) വ്യാപകമായ ക്രമക്കേട് ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു.
റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടുന്ന പ്രധനാമന്ത്രിക്ക്, ഇന്ത്യയിലെ പരീക്ഷ പേപ്പർ ചോർച്ച തടയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും, അവരെ തടയാൻ മോദി ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കാരണം വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് പിടിച്ചെടുത്തതാണെന്നും, ഇത് തുടരുന്നിടത്തോളം കാലം പേപ്പറുകൾ ചോർന്നുകൊണ്ടിരിക്കുമെന്നും, പ്രധാനമന്ത്രി മോദി ഇതിന് ചുക്കാൻ പിടിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെയും രാഹുൽ വിമർശിച്ചു. "കേന്ദ്ര സർക്കാരിനെ ഈ കാര്യങ്ങളിൽ വിശ്വാസിക്കാനാകില്ല. അവർ ക്ലീൻ ചിറ്റ് നൽകിയതിൽ ഒരു അർത്ഥവുമില്ല, അവരുടെ വിശ്വാസ്യത പൂജ്യമാണ്. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളാണ് ക്രമക്കേടിന്റെ പ്രഭവകേന്ദ്രമെന്ന് എല്ലാവർക്കും അറിയാം," രാഹുൽ പറഞ്ഞു.
നീറ്റ്-യുജി വിവാദത്തിൽ, കോൺഗ്രസ് ബുധനാഴ്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൻ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നീറ്റ് പരീക്ഷയിലെ വൻ അഴിമതിയിലും ക്രമക്കേടുകളിലും എൻഡിഎ സർക്കാരിൻ്റെ നിസ്സംഗതയ്ക്കെതിരെ എല്ലാ കോൺഗ്രസ് കമ്മിറ്റികളും സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കണമെന്ന്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
Read More
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.