/indian-express-malayalam/media/media_files/QsmSjZxSprdLkQV44K6v.jpg)
പാരമ്പര്യം അനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നത്
ഡൽഹി: ജൂൺ 26ന് പുതിയ ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കാനിരിക്കെ പ്രിസൈഡിംഗ് ഓഫീസർ സ്ഥാനത്തെ സംബന്ധിച്ച് സമവായത്തിൽ എത്താനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ. എൻഡിഎ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ തേടുകയാണ്. പാരമ്പര്യം അനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിയുടെ തീരുമാന പ്രകാരമായിരിക്കും അന്തിമ നടപടികൾ സ്വീകരിക്കുകയെന്ന് എൻ.ഡി.എ വൃത്തങ്ങൾ അറിയിച്ചു. ബിജെപി എന്ത് തീരുമാനമെടുത്താലും പിന്തുണക്കുമെന്ന് ജെഡിയു പ്രഖ്യാപിച്ചെങ്കിലും, സ്പീക്കർ പദവി ലഭിക്കണമെന്ന് ടിഡിപിക്ക് ആവശ്യമുണ്ട്. സമവായമുണ്ടായാൽ ടിഡിപി ആരോടും നിർബന്ധം പിടിക്കില്ല. എൻഡിഎ യോഗത്തിൽ, സ്പീക്കറുടെ നാമനിർദ്ദേശത്തിൽ എൻഡിഎയുമായുള്ള ധാരണയോടെ ഞങ്ങൾ മുന്നോട്ടു പോകും,” ടിഡിപി വൃത്തങ്ങൾ പറഞ്ഞു.
“ഞങ്ങൾ സ്പീക്കർ സ്ഥാനമോ ഡെപ്യൂട്ടി സ്പീക്കറോ ആവശ്യപ്പെടാൻ പോകുന്നില്ല. ഉപരിസഭയുടെ ഡെപ്യൂട്ടി ചെയർമാൻ എന്തായാലും ഞങ്ങളുടെ എംപിയാണ്,” ജെഡിയുവിൻ്റെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. ശക്തമായ സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയുന്ന വിഷയങ്ങളിൽ സർക്കാരിനെ നിയന്ത്രിക്കാൻ പാർട്ടികൾ തങ്ങളുടെ ഊർജം സംവരണം ചെയ്യണമെന്ന് പ്രതിപക്ഷത്തുള്ള പലരും പറയുന്നുണ്ട്. ഇതിനായി താക്കോൽ സ്ഥാനങ്ങളിൽ കയറിപ്പറ്റാനാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കുക പതിവാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
Read More
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us