scorecardresearch

പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ

കഴിഞ്ഞ 10 വർഷമായി മോദി നിരവധി ഗ്യാരൻ്റി നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും, മോദിയുടെ ഗ്യാരൻ്റി തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും പവാർ പറഞ്ഞു

കഴിഞ്ഞ 10 വർഷമായി മോദി നിരവധി ഗ്യാരൻ്റി നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും, മോദിയുടെ ഗ്യാരൻ്റി തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും പവാർ പറഞ്ഞു

author-image
WebDesk
New Update
Ncp-Sharad

ഫയൽ ഫൊട്ടോ

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേറ്റുവെന്നും, അതിന്റെ സൂചനയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. മോദിയുടെ ഗ്യാരൻ്റിയെന്ന് അദ്ദേഹം നിരന്തരം പ്രസംഗിച്ചെങ്കിലും, ജനങ്ങൾ മോദിയുടെ ഗ്യാരൻ്റിയെ വിശ്വസിക്കുന്നില്ലെന്നും, മോദി സർക്കാരിലും ബിജെപിയിലുമുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിന് മഹാരാഷ്ട്രയിലും മറ്റു സ്ഥലങ്ങളിലും കനത്ത തിരച്ചടിയേറ്റുവെന്നും ശരദ് പവാർ പറഞ്ഞു.

Advertisment

മകൾ സുപ്രിയ സുലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബാരാമതി സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു ശരദ് പവാർ. 'മോദിക്ക് ഇനി വിശ്വാസ്യതയില്ല. കഴിഞ്ഞ 10 വർഷമായി അദ്ദേഹം നിരവധി ഗ്യാരൻ്റി നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. അദ്ദേഹത്തിൻ്റെ ഉറപ്പ് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.' മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, മഹാ വികാസ് അഘാഡി സഖ്യത്തെ വിശ്വസിക്കാനും, ഒരു മാറ്റത്തിനായി തയ്യാറാകാനും പവാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 288 നിയമസഭാ മണ്ഡലങ്ങളിൽ 195 -ലും എംവിഎ ലീഡ് നേടി. പൊതുജനങ്ങളുടെ മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായിരിക്കെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്ന സമ്പ്രദായത്തിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതിനെതിരെയും പവാർ ആഞ്ഞടിച്ചു. 

'കഴിഞ്ഞ 10 വർഷമായി മോദി ഒരിക്കലും അങ്ങനെ ഒരു രീതി പിന്തുടർന്നില്ല. ഇത്തവണ അതിനെക്കുറിച്ച് ചർച്ച ഉണ്ടായേക്കാം, മോദിയുടെ രീതി അറിയുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല,' പവാർ പറഞ്ഞു.

Advertisment

ഇന്ത്യൻ ബ്ലോക്ക് തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃ സ്ഥാനം പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയിലേക്ക് പോകുമെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുമെന്നും, പവാർ കൂട്ടിച്ചേർത്തു.

Read More

Narendra Modi Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: