scorecardresearch

'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി

ജനങ്ങൾക്കിടയിൽ വിദ്വേഷവും വർഗീയതയും പറഞ്ഞുകൊണ്ട് അതിന്റെ നേട്ടം കൊയ്യാം എന്ന ബിജെപിയുടെ ആശയം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞുവെന്നും രാഹുൽ പറഞ്ഞു

ജനങ്ങൾക്കിടയിൽ വിദ്വേഷവും വർഗീയതയും പറഞ്ഞുകൊണ്ട് അതിന്റെ നേട്ടം കൊയ്യാം എന്ന ബിജെപിയുടെ ആശയം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞുവെന്നും രാഹുൽ പറഞ്ഞു

author-image
WebDesk
New Update
Kerala News | Rahul Gandhi

രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ഡൽഹി: സഖ്യകക്ഷികൾക്കുള്ളിലെ ചെറിയ അസ്വാരസ്യങ്ങൾ മൂലം വീഴാവുന്ന സർക്കാരാണ് എൻഡിഎ യുടേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏതെങ്കിലും ഒരു പ്രബലരായ സഖ്യകക്ഷി തങ്ങളുടെ നിലപാട് മാറ്റിയാൽ സർക്കാർ താഴെ വീഴുന്ന അവസ്ഥയാണുള്ളത്. എൻഡിഎയിലെപല സഖ്യകക്ഷികളും തങ്ങളുമായി സമ്പർക്കത്തിലാണെന്നും മോദി ക്യാമ്പിൽ വലിയ അതൃപ്തി ഉണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

Advertisment

“അടിസ്ഥാനപരമായി, ഒരു സഖ്യകക്ഷി മറ്റൊരു വഴിക്ക് തിരിയണം. എൻഡിഎയിൽ നിന്നുള്ളവർ ഞങ്ങളുമായി സമ്പർക്കത്തിലാണെന്നും മോദി ക്യാമ്പിൽ വലിയ അതൃപ്തിയാണുള്ളത് " ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെ രാഹുൽ പറഞ്ഞു. 2014ലും 2019ലും നരേന്ദ്ര മോദിക്കുണ്ടായിരുന്ന അപ്രമാധിത്യം ഇത്തവണ ഇല്ലാത്തതിനാൽ തന്നെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ ബിജെപി നന്നേ വിയർക്കുമെന്നും രാഹുൽ വ്യക്തമാക്കി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ രാഹുൽ "ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ടെക്റ്റോണിക് ഷിഫ്റ്റ് സംഭവിച്ചു" എന്നും മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുവെന്നുംകൂട്ടിച്ചേർത്തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ, 233 സീറ്റുകൾ നേടിക്കൊണ്ട്, ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിനെതിരെ ഇന്ത്യാ ബ്ളോക്ക് ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. കോൺഗ്രസ് 99 സീറ്റുകൾ നേടിക്കൊണ്ട്  വൻതോതിൽ നില മെച്ചപ്പെടുത്തി. എന്നാൽ 240 സീറ്റ് നേടിയ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെന്നും രാഹുൽ പറഞ്ഞു. 

ജനങ്ങൾക്കിടയിൽ വിദ്വേഷവും വർഗീയതയും പറഞ്ഞുകൊണ്ട് അതിന്റെ നേട്ടം കൊയ്യാം എന്ന ബിജെപിയുടെ ആശയം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞുവെന്നും രാഹുൽ പറഞ്ഞു.“കഴിഞ്ഞ 10 വർഷമായി അയോധ്യയെക്കുറിച്ച് സംസാരിച്ച ബിജെപിഅയോധ്യയിൽ നിന്നും തുടച്ചുനീക്കപ്പെട്ടു… അടിസ്ഥാനപരമായി സംഭവിച്ചത് ബിജെപിയുടെ മതവിദ്വേഷം സൃഷ്ടിക്കുക എന്ന ആശയം തകർന്നു എന്നതാണ്,” രാഹുൽ പറഞ്ഞു. ബിജെപിയുടെ ലല്ലു സിങ്ങിനെ രാമക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലമായ ഫൈസാബാദിൽ സമാജ്‌വാദി പാർട്ടിയുടെ ദളിത് സ്ഥാനാർത്ഥി അവധേഷ് പ്രസാദ് 54,567 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 

Advertisment

രാജ്യത്തുടനീളം നടന്ന രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ നേട്ടങ്ങളും രാഹുൽ സൂചിപ്പിച്ചു. നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, സ്ഥാപന ചട്ടക്കൂട് - എല്ലാം (പ്രതിപക്ഷത്തിന്) എതിരായിരുന്നു. അതിനാൽ അക്ഷരാർത്ഥത്തിൽ താഴെത്തട്ടിലേക്കിറങ്ങി ചെല്ലണമെന്ന് തങ്ങൾ തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരുപാട് ആശയങ്ങൾ ആ യാത്രകളിൽ  നിന്നാണ് വന്നത് - അവ ഞങ്ങളിൽ നിന്നല്ല, ഇന്ത്യയിലെ ജനങ്ങളിൽ നിന്നാണ് ഉണ്ടായത്, അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഞങ്ങളുടെ കൈകൾ പുറകിൽ കെട്ടിയ നിലയിലാണ് തിരഞ്ഞെടുപ്പിൽ പോരാടിയത്... ആ നിലയിലും ഇന്ത്യയിലെ ജനങ്ങൾക്ക്, പാവപ്പെട്ടവർക്ക്, അവർ ചെയ്യേണ്ടത് എന്താണെന്ന് കൃത്യമായി അറിയാമായിരുന്നു," രാഹുൽ പറഞ്ഞു.

Read More

Rahul Gandhi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: