scorecardresearch

മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നത് മൂന്നാം മോദി സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും സംസ്ഥാനത്തുടനീളമുള്ള അക്രമങ്ങളിൽ വരും ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നത് മൂന്നാം മോദി സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും സംസ്ഥാനത്തുടനീളമുള്ള അക്രമങ്ങളിൽ വരും ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Biren Singh

ബിരേൻ സിംഗ് (ഫയൽ ചിത്രം)

ഇംഫാൽ: ഏതാനും മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ സംഘർഷങ്ങൾ അവസാനിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നത് മൂന്നാം മോദി സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും സംസ്ഥാനത്തുടനീളമുള്ള അക്രമങ്ങളിൽ വരും ദിവസങ്ങളിൽ  ഗണ്യമായ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇംഫാലിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അക്രമം എല്ലായിടത്തും ഉണ്ടെങ്കിലും മണിപ്പൂരിൽ അത് കുറഞ്ഞു. ചില സ്ഥലങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നത് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിക്കുന്നുവെന്നും മുഖ്യമ്നത്രി കൂട്ടിച്ചേർത്തു. അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം മൂലം ചില പ്രദേശങ്ങളിൽ അക്രമം തുടരുകയാണെന്ന് സിംഗ് സമ്മതിച്ചു. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ സുരക്ഷാ സേന തിരിച്ചെത്തിയതിനാൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും ദുർബല പ്രദേശങ്ങളിലേക്ക് അവരെ വീണ്ടും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് തുടർച്ചയായി അക്രമത്തിന് പ്രേരണ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  “വടക്കുകിഴക്കൻ ഇന്ത്യയിലെ അശാന്തിക്ക് കാരണം അനധികൃത കുടിയേറ്റക്കാരാണ്.  പ്രദേശത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് ഭീഷണിയാണ് ഇവരുണ്ടാക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വഴി കണ്ടെത്തിക്കഴിഞ്ഞാൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും,” സിംഗ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സജീവമായി വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും അതീവ സുരക്ഷാ മീറ്റിംഗുകൾ നടത്തുകയും ഒരു കർമ്മ പദ്ധതി രൂപീകരിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഒരു പരിഹാരം കൈവരിക്കാനാകുമെന്ന് താൻൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

Advertisment
Manipur News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: