scorecardresearch

വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി

ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന സിഎസ്ഐആർ-യുജിസി നെറ്റ് ചോദ്യ പേപ്പർ മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്നതായി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്

ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന സിഎസ്ഐആർ-യുജിസി നെറ്റ് ചോദ്യ പേപ്പർ മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്നതായി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
NEET EXAM, Protest

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച ലഖ്‌നൗവിൽ പ്രതിഷേധിച്ചു (ചിത്രം: വിശാല് ശ്രീവാസ്തവ്)

ഡൽഹി: യുജിസി-നെറ്റ് പരീക്ഷകൾ റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ, സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷ മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. പരിക്ഷപ്പേപ്പറുകൾ ഡാർക്ക് വെബിൽ ചോർന്നിരിക്കാമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, വിദ്യാഭ്യാസ മന്ത്രാലയം വെള്ളിയാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻടിഎ) ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടത്.

Advertisment

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവർ നടത്തിയ തുടർച്ചയായ യോഗങ്ങൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 വിജ്ഞാപനം ചെയ്ത ദിവസം തന്നെയാണ് പരീക്ഷകൾ മാറ്റിയത്.

യുജിസിക്കും കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനും വേണ്ടി, 2019 ഡിസംബർ മുതൽ എൻടിഎ ഓൺലൈനിൽ സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷ നടത്തുന്നുണ്ട്. ജൂൺ 25 മുതൽ 27 വരെ ഏകദേശം 2 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഈ പരീക്ഷകൾ എഴുതാനിരുന്നത്.

സിഎസ്ഐആർ-യുജിസി നെറ്റ് ചോദ്യ പേപ്പർ മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്നതായി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നോ ഐ4സിയിൽ നിന്നോ വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും, സുരക്ഷ ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയ ശേഷം പരീക്ഷ നടത്താനാണ് എൻടിഎക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

Advertisment

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കുന്നതായാണ് വെള്ളിയാഴ്ച എൻടിഎ അറിയിപ്പ് നൽകിയത്.

മെയ് 5ന് നടന്ന മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് ബിരുദ പരീക്ഷയിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും സംബന്ധിച്ച ആരോപണങ്ങളിൽ, വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും സമ്മർദ്ദം നേരിടുന്ന സമയത്താണ് സിഎസ്ഐആർ-യുജിസി നെറ്റ് മാറ്റിവയ്ക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

സംഭവത്തിൽ, നീറ്റ് പരീക്ഷയെഴുതിയ എഴുതിയ നാല് ഉദ്യോഗാർത്ഥികളെയും, അവരുടെ മാതാപിതാക്കളെയും, പേപ്പർ ചോർത്തിയ സംഘത്തിലെ അംഗങ്ങളെയും ഉൾപ്പെടെ 13 പേരെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരങ്ങളടങ്ങിയ നീറ്റ് ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് മുൻപേ ലഭിച്ചുവെന്നാണ് പ്രധാന ആരോപണം.

ഞായറാഴ്ചയാകാം ചോദ്യപേപ്പർ ചോർന്നതെന്നും, ഡാർക്ക് നെറ്റിലും എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ ചാനലിലൂടെയും ഇത് പുറത്തുവിട്ടിരിക്കാമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ അഞ്ച് ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.

Read More

Net Exam Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: