scorecardresearch

ജൂലൈ 3 മുതൽ വില കൂടും; റീച്ചാര്‍ജ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും

രാജ്യത്ത് മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും. ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും

രാജ്യത്ത് മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും. ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും

author-image
WebDesk
New Update
Airtel and Jio

ഡൽഹി: രാജ്യത്ത് മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും. ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും എന്താണ് നിരക്ക് വര്‍ധനയ്ക്ക് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

Advertisment

ജിയോ നിരക്കുകൾ 12-25 ശതമാനമാണ് കൂട്ടിയത്. ജിയോയുടെ ചില പ്രീമിയം പ്ലാനുകളിൽ കുത്തനെയുള്ള വർദ്ധനവ് വരുന്നുണ്ട്. അവരുടെ ഏറ്റവും സജീവമായ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനിൽ 25 ശതമാനം വർദ്ധനവ് ബാധകമാണ്. അതേസമയം, 11-21 ശതമാനം വരെയാണ് എയർടെൽ വില വർധിപ്പിച്ചത്. ഇവ രണ്ടിനും ജൂലൈ 3 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും.

മൂന്നാമത്തെ ടെലികോം, കമ്പനിയായ വോഡഫോൺ ഐഡിയ (Vi) നിലവിൽ വർധനവ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ വൈകാതെ അവരും വില വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും, 5 ജി സ്‌പെക്ട്രം അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തുന്നത് എന്നാണ് എയര്‍ടെല്‍ വിശദീകരിച്ചിരിക്കുന്നത്. 

ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനില്‍പിന് എആര്‍പിയു (ആവറേജ് റെവന്യു പെര്‍ യൂസര്‍) 300 രൂപയ്‌ക്ക് മുകളിലായിരിക്കണം എന്നും എയര്‍ടെല്‍ വാദിക്കുന്നു. റിലയന്‍സ് ജിയോ നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെയാണ് എയര്‍ടെല്ലും രാജ്യവ്യാപകമായി റീച്ചാര്‍ജ് നിരക്കുകളില്‍ മാറ്റം വരുത്തിയത്.

Advertisment

ഏറ്റവും മിതമായ നിരക്കിലുണ്ടായിരുന്ന 179 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 199 രൂപയിലേക്കാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയും പരിമിതികളില്ലാത്ത കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസ് വീതവുമാണ് ഈ പാക്കേജില്‍ ലഭിക്കുന്നത്.

Read More

Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: