/indian-express-malayalam/media/media_files/uploads/2022/02/Karnataka-HC.jpg)
ഫയൽ ഫൊട്ടോ
ബെംഗളൂരു: കന്നഡ വാർത്താ ചാനലായ പവർ ടിവിയുടെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി. വാർത്താ പ്രക്ഷേപണത്തിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടിവിച്ചത്. ഇതിന് രണ്ടു ദിവസത്തിന് ശേഷമാണ് പവർ ടിവി വ്യാഴാഴ്ച സംപ്രേക്ഷണം അവസാനിപ്പിച്ചിരിക്കുന്നത്.
ലൈംഗികാരോപണത്തിന് വിധേയരായ പ്രജ്വൽ രേവണ്ണ, സൂരജ് രേവണ്ണ തുടങ്ങിയ ജനതാദൾ (സെക്കുലർ) നേതാക്കൾക്കെതിരായ വിവരങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത് പവർ ടിവിയിലൂടെയാണ്. ജെഡിഎസ് എംഎൽസി എച്ച്.എം.രമേശ് ഗൗഡ, ഐപിഎസ് ഉദ്യോഗസ്ഥനായ ബി.ആർ രവികാന്തേ ഗൗഡ എന്നിവർ നൽകിയ രണ്ട് വ്യത്യസ്ത കേസുകളിലാണ് ചാനലിനെതിരായ നടപടി.
സംപ്രേക്ഷണത്തിന് ആവശ്യമായ ലൈസൻസ് ഇല്ലെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പ്രക്ഷേപണം നിർത്തിവയ്ക്കാൻ ഏപ്രിലിൽ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നതിൽ, ചാനൽ ഓപ്പറേറ്റർമാരായ പവർ സ്മാർട്ട് മീഡിയ പ്രൈവറ്റ് ലിമിറ്റഡും, മിറ്റ്‌കോൺ ഇൻഫ്രാപ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡും പരാജയപ്പെട്ടുവെന്ന് ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാർക്കും ചാനലിനും അതിൻ്റെ പങ്കാളികൾക്കും ഗവൺമെൻ്റിനും വേണ്ടി വാദം കേട്ട ശേഷം, കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് സംപ്രേക്ഷണം നിർത്താൻ ഉത്തരവിട്ടത്. പവർ സ്മാർട്ട് മീഡിയയ്ക്കും മിറ്റ്കോൺ ഇൻഫ്രാപ്രോജക്ട്സിനുമെതിരായ നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സ്ഥാപനത്തിന് നൽകിയ ലൈസൻസിന്റെ കാലാവധി അവസാനിച്ചുവെന്നും, സംപ്രേക്ഷണം തുടർന്നതിന് ചാനലിൻ്റെ ലൈസൻസ് ഉടമയായ മിറ്റ്‌കോൺ ഇൻഫ്രാപ്രോജക്‌സിന് ഫെബ്രുവരി 9ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും സർക്കാർ വ്യക്തമാക്കി.
Read More
- പന്നൂൻ വധം: 'ഇന്ത്യയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്', സ്ഥാപനപരമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്ക
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.