/indian-express-malayalam/media/media_files/5WxsQdHKddVtN8ZldCHW.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
ഡൽഹി: ലോക്സഭയിൽ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും മോദിയും മാത്രമല്ല രാജ്യത്തെ ഹിന്ദുസമൂഹമെന്ന് രാഹുൽ തുറന്നടിച്ചു. ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് ബിജെപി ശ്രമിച്ചിട്ടുള്ളതെന്നും രാഹുൽ വിമർശിച്ചു. രാഹുലിന്റെ പരാമർശം ഹിന്ദു സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്ന് പ്രസംഗത്തിൽ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പരാമർശം പിൻവലിച്ച് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
"മോദി", "ഭാരത്" എന്നീ മുദ്രാവാക്യങ്ങൾക്കിടയിൽ "ജയ് സംവിധാൻ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്സഭയിൽ രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ പ്രസംഗത്തിൽ, ട്രഷറി ബെഞ്ചിനെ നോക്കിന രാഹുൽ ഗാന്ധി, "സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവർ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നു" എന്ന് പറഞ്ഞത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നിർഭയത്വത്തെയും അഹിംസയെയും സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ വിവിധ മത ചിത്രങ്ങളിൽ ശിവന്റെ "അഭയ് മുദ്രകൾ" - കോൺഗ്രസിന്റെ ചിഹ്നത്തെ സൂചിപ്പിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.
രാഹുലിന് ശിവന്റെ അഭയ മുദ്രകളെ കുറിച്ച് പറയാൻ അവകാശമില്ലെന്നായിരുന്നു ഇതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചത്. തുടർന്ന് രാമക്ഷേത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച ബിജെപിക്ക് അയോധ്യാ നിവാസികൾ നൽകിയ തിരിച്ചടിയാണ് തനിക്കൊപ്പമുള്ള സമാജ് വാദി അംഗത്തിന്റെ വിജയമെന്ന് രാഹുൽ തിരിച്ചടിച്ചു. അംബാനിയേയും അദാനിയേയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കണ്ടപ്പോൾ അവിടെയുള്ള സാധാരണ ജനങ്ങളെ ചടങ്ങിൽ കണ്ടില്ലെന്നും രാഹുൽ പറഞ്ഞു.
നേരത്തെ നീറ്റ് വിഷയത്തിൽ പ്രതിപക്ഷ എംപിമാരുടെ അടിയന്തര പ്രമേയം സ്വീകരിക്കാതിരുന്ന സ്പീക്കർ ഓം ബിർള പേപ്പർ ചോർച്ച വിഷയത്തിൽ ഏകദിന ചർച്ച നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം അംഗീകരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് പതിനെട്ടാം ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗം നടന്നത്.. . “ഭരണഘടനയ്‌ക്കെതിരെ ഒരു വ്യവസ്ഥാപിത ആക്രമണം നടന്നിട്ടുണ്ട്… ഇത് ചോദ്യം ചെയ്ത ആളുകൾ ആക്രമിക്കപ്പെട്ടു. ഞാൻ പോലും കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ആക്രമണത്തിന് ഇരയായി. 55 മണിക്കൂറിലധികം എന്നെ ഇഡി ചോദ്യം ചെയ്തു, ”രാഹുൽ പറഞ്ഞു.
Read More
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
- ഡൽഹിയിൽ 15 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ
- പാർലമെന്റിലെത്താൻ ബോട്ട് വേണം; കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയെന്ന് ശശി തരൂർ
- ജൂലൈ 3 മുതൽ വില കൂടും; റീച്ചാര്‍ജ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും
- കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.