/indian-express-malayalam/media/media_files/Nr1k5XvhKAC6efr7yLFb.jpg)
(Video screengrab/ Express)
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളാണെന്നാണ് വിവരം. ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു തഹസീലിനു കീഴിലുള്ള രതിഭാൻപൂർ ഗ്രാമത്തിലാണ് സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായത്.
ഒരു മതപ്രഭാഷകനും ഭാര്യയും സത്സംഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ദശാബ്ദത്തിലേറെയായി സാകർ വിശ്വ ഹരി ഭോലെ ബാബയുടെ ബാനറിന് കീഴിലാണ് പ്രഭാഷകൻ ഇത്തരം പരിപാടികൾ നടത്തി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ നൂറിനടുത്ത് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ഹിന്ദുമത വിശ്വാസികളുടെ മതപരമായ ചടങ്ങാണ് സത്സംഗ്. ഇതുവരെ 27 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായമായി പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇറ്റാ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കൂടുതൽ മൃതദേഹങ്ങൾ ഇവിടേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഇറ്റാഹ് എസ്എസ്പി രാജേഷ് കുമാർ സിംഗ് പറഞ്ഞു.“പരിക്കേറ്റവർ ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സിംഗ് പറഞ്ഞു. സംഭവത്തിൽ യുപി സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപി ഡിജിപിയും ചീഫ് സെക്രട്ടറിയും ഹത്രാസിലേക്ക് തിരിച്ചിട്ടുണ്ട്.
Read More
- ‘മോദിയുടെ ലോകത്ത് സത്യം തുടച്ചുനീക്കപ്പെടാം''; എന്നാൽ സത്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.