/indian-express-malayalam/media/media_files/uploads/2023/06/pm-modi.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലമാണ് തുടർച്ചയായ മൂന്നാം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി മുന്നിൽ കണ്ടുള്ള വിജയമാണ് എൻഡിഎ നേടിയത്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ്. എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം. വിജയത്തെ മറച്ചു പിടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്ത് നിന്ന് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
അംബേദ്കറുടെ ഭരണഘടനയിൽ ഉറച്ചുനിന്നാണ് ഭരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ വ്യാമോഹ രാഷ്ട്രീയം നിരസിക്കുകയും പ്രചാരണത്തേക്കാൾ പ്രകടനത്തിന് മുൻഗണന നൽകുകയും ചെയ്തു. കോൺഗ്രസ് സുഹൃത്തുക്കൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ചിലർ 1/3 സർക്കാർ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒരു വലിയ സത്യം എന്തെന്നാൽ ഞങ്ങൾ 10 വർഷം പൂർത്തിയാക്കി, 20 ബാക്കിയുണ്ട്. 10 വർഷം കൊണ്ട് ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ പിന്തുണയും അനുഗ്രഹവും ലഭിച്ചുവെന്ന് മോദി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ വിജയം 10 വർഷത്തെ നേട്ടങ്ങളുടെ മുദ്ര മാത്രമല്ല, ഭാവിയിൽ ചെയ്യാനുള്ള പ്രവർത്തനങ്ങളുടെ അംഗീകാര മുദ്ര കൂടിയാണ്. ആളുകൾ ഞങ്ങളെ മാത്രം വിശ്വസിക്കുന്നു, അതിനാൽ അവർ ഞങ്ങൾക്ക് വീണ്ടും അവസരം നൽകി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 10-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ തന്റെ സർക്കാരിന് കഴിഞ്ഞു. കൊറോണ മഹാമാരിയും ആഗോള സംഘർഷങ്ങളും ഉണ്ടായിരുന്നിട്ടും, സമ്പദ്‌വ്യവസ്ഥയെ 10-ൽ നിന്ന് 5-ലേക്ക് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മൂന്നാമത്തെ മികച്ച സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് ഇത്തവണ ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.
ഇതൊരിക്കലും സംഭവിക്കില്ലെന്ന് ചില ജ്ഞാനികൾ വിശ്വസിക്കുന്നു. ഓട്ടോ പൈലറ്റ് അല്ലെങ്കിൽ റിമോട്ട് കൺട്രോൾ ഗവൺമെന്റുകൾ പ്രവർത്തിപ്പിച്ച് പരിചയമുള്ളവരാണ് ഇവർ. അതിനാൽ, അവർ ജോലിയിൽ വിശ്വസിക്കുന്നില്ല. പക്ഷേ ഞങ്ങൾ ഒരിക്കലും കഠിനാധ്വാനത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും കോൺഗ്രസിനെ പരിഹസിച്ച് മോദി പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ അടുത്ത 5 വർഷം നിർണായക നടപടികൾ ഉണ്ടാകുമെന്നും മോദി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.