scorecardresearch

ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ

ഭരണഘടന ഗവർണർക്ക് നൽകുന്ന പ്രതിരോധം തനിക്ക് നീതി നിഷേധിക്കുന്നുവെന്ന് പരാതിക്കാരി സുപ്രീം കോടതിൽ പറഞ്ഞു

ഭരണഘടന ഗവർണർക്ക് നൽകുന്ന പ്രതിരോധം തനിക്ക് നീതി നിഷേധിക്കുന്നുവെന്ന് പരാതിക്കാരി സുപ്രീം കോടതിൽ പറഞ്ഞു

author-image
WebDesk
New Update
Governor C V Ananda Bose

ചിത്രം: എക്സ്

ഡൽഹി: പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രാജ്ഭവൻ കരാർ ജീവനക്കാരി, സുപ്രീം കോടതിയിൽ. കേസ് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisment

ഭരണഘടനയിലെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് നൽകിയിട്ടുള്ള പ്രതിരോധം തനിക്ക് നീതി നിഷേധിക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഭരണഘടനയുടെ 361-ാം അനുച്ഛേദം അനുസരിച്ച് ഗവർണറുടെ ഭരണകാലത്ത് കോടതിയിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല.

ഗവർണർക്ക് നൽകിയിരിക്കുന്ന പ്രത്യേക പ്രതിരോധശേഷി വിനിയോഗിക്കാൻ കഴിയുന്ന പരിധിയും മാർഗ്ഗനിർദ്ദേശങ്ങളും യോഗ്യതകളും രൂപപ്പെടുത്തണമെന്ന് ഹർജിക്കാരി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ, തനിക്ക് സുരക്ഷ നൽകുന്നതിന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഖേന സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

വ്യക്തിവിവരങ്ങൾ പുറത്തുവിട്ട ഗവർണറെ കുറ്റപ്പെടുത്തിയ പരാതിക്കാരി, ഇതുമൂലം തനിക്കും കുടുംബത്തിനും സൽപ്പേരിനും അന്തസ്സിനും കളങ്കമുണ്ടായെന്ന് ആരോപിച്ചു. തനിക്കുണ്ടായ മാനനഷ്ടത്തിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും ഹർജിക്കാരി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Advertisment

ഈ വർഷം മെയ്‌യിലാണ് പശ്ചിമ ബംഗാൾ ഗവർണർ പീഡിപ്പിച്ചുവെന്ന് കാട്ടി രാജ്ഭവൻ ജീവനക്കാരി കൊൽക്കത്ത പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ആരോപണങ്ങളെ അടിസ്ഥാന രഹിതം എന്ന് വിശേഷിപ്പിച്ച ഗവർണർ, അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള തൻ്റെ ശ്രമങ്ങളെ തകർക്കാനുള്ള ശ്രമമാണിതെന്ന് പ്രതികരിച്ചു.

Read More

Governor West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: