/indian-express-malayalam/media/media_files/AKG3LQtz2Xvv20cJ1sJc.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുതിർന്ന ബിജെപി നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിലവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ.വിനിത് സൂരിയുടെ കീഴിലാണ് എൽ.കെ അദ്വാനിയുടെ ചികിത്സ. കഴിഞ്ഞ ആഴ്ച എൽ.കെ അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു.
1998 മുതൽ 2004 വരെ ആഭ്യന്തര മന്ത്രിയായും 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എൽ.കെ അദ്വാനി. ഈ വർഷം രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകി അദ്വാനിയെ ആദരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്വാനിയെ വസതിയിൽ സന്ദർശിച്ചിരുന്നു.
Read More
- ചമ്പായ് സോറൻ രാജിവെച്ചു; ഝാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറൻ
- മദ്യനയ അഴിമതി; ഡൽഹി ഹൈക്കോടതിയിൽ ജാമ്യം തേടി അരവിന്ദ് കെജ്രിവാൾ
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
- എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം, പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്: നരേന്ദ്ര മോദി
- ഹത്രാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി; സംഘാടകർക്കെതിരെ എഫ്ഐആർ, ഭോലെ ബാബയുടെ പേരില്ല
- ദുരന്ത ഭൂമിയായി ഹത്രാസ്, ആരാണ് ഭോലെ ബാബ?
- ഹത്രാസ് ദുരന്തം: സത്സംഗിന് അനുമതി ഉണ്ടായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.