scorecardresearch

'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നീറ്റ് പരീക്ഷാ വിവാദം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിലപാടെടുത്തിരിക്കുന്നത്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നീറ്റ് പരീക്ഷാ വിവാദം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിലപാടെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Supreme Court

ഫയൽ ചിത്രം

ഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നുള്ള കാര്യം വ്യക്തമാണെന്ന് സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളുടെ എണ്ണം, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതിക്ക് അറിയണമെന്നും വിശ്വാസ്യത നഷ്ടപ്പട്ടാൽ പരീക്ഷ വീണ്ടും നടത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നീറ്റ് പരീക്ഷാ വിവാദം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിലപാടെടുത്തിരിക്കുന്നത്. 

Advertisment

ചോദ്യപേപ്പർ ചോർച്ച ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഇലക്‌ട്രോണിക് മാർഗങ്ങൾ എന്നിവയിലൂടെയാണ് നടന്നിട്ടുള്ളതെങ്കിൽ അത് കാട്ടുതീ പോലെ പടരുമെന്ന് കോടതി പറഞ്ഞു. എൻ.ടി.എ.യുടെ പരീക്ഷാ നടത്തിപ്പുകാരോടും കോടതി വെളിപ്പെടുത്തലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. നീറ്റ് യു.ജി 2024 ഫലത്തിനെതിരെ നിരവധി വിദ്യാർത്ഥികളും കോച്ചിംഗ് സ്ഥാപനങ്ങളുമാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്. ഹർജികളിലെ അടുത്ത വാദം ജൂലൈ 11ന് നടക്കും.

പേപ്പർ ചോർച്ച, ഒഎംആർ ഷീറ്റിലെ കൃത്രിമം, ആൾമാറാട്ടം, തട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായി ഒരു ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകർ പറഞ്ഞു. സോഷ്യൽ മീഡിയ വഴി ചോർച്ച നടന്നിട്ടുണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിവിധ കേസുകളിൽ പട്‌ന, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സുപ്രീം കോടതി അറിയിച്ചു.

ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എഫ്ഐആർ പട്‌നയിൽ മാത്രമാണോ ഒതുങ്ങുന്നത് എന്നത് വിശദമായി പരിഗണിക്കേണ്ട വിഷയമാണെന്നും സുപ്രീം കോടതി പറഞ്ഞു. ചോർച്ച കാരണം എത്ര വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചെന്ന് ചോദിച്ച സുപ്രീം കോടതി ഈ വിദ്യാർത്ഥികൾ എവിടെയാണെന്നും, ഇപ്പോഴും തെറ്റ് ചെയ്തവരെ കണ്ടെത്തുന്നുണ്ടോ, ഗുണഭോക്താക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ, എന്നും സർക്കാരിനോട് ആരാഞ്ഞു.

Advertisment

Read More

Neet Exam Fraud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: