/indian-express-malayalam/media/media_files/EEH1pall7Gv1baJoiYvi.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: നീറ്റ്-യുജി 2024 അന്തിമ ഫലം രണ്ട് ദിവസത്തിനുള്ളിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ചൊവ്വാഴ്ച വാർത്താസമ്മേളനത്തിലൂടെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂലൈ 23ലെ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾക്കനുസരിച്ച് നീറ്റ്-യുജി മെറിറ്റ് ലിസ്റ്റ് പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് ഒരു കാരണവശാലും ശിക്ഷ ലഭിക്കാതിരിക്കില്ല. ഒരു തരത്തിലുള്ള നിയമ ലംഘനവും അനുവധിക്കില്ല. പരീക്ഷകളുടെ പവിത്രത പരമോന്നതമാണ്, വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നുള്ള ആവശ്യം സുപ്രീം കോടതി നിരസിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നീറ്റ് പരീക്ഷ റദ്ദാകില്ലെന്ന വിധി പ്രഖ്യാപിച്ചത്. വ്യാപക ചോർച്ച തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. പരീക്ഷ റദ്ദാക്കിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 40 ലധികം ഹർജികളാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയത്. പരീക്ഷ നടന്ന മേയ് 5നാണ് ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീം കോടതി ഇന്നലെ വാദം കേൾക്കവേ തള്ളിയിരുന്നു. മേയ് 4നു മുൻപു തന്നെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണം നടത്തിയ ബിഹാർ പൊലീസ് സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, ചോദ്യപ്പേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചൊവ്വാഴ്ച സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേസിൻ്റെ അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള ഏജൻസിയുടെ ആദ്യ ഔദ്യോഗികമായി വെളിപ്പെടുത്തലായിരുന്നു ഇത്.
Read more
- കസേര കാക്കാനുള്ള ബജറ്റ്- രാഹുൽ ഗാന്ധി
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
- പുതിയ സ്കീമിലുള്ളവർക്ക് ആദായ നികുതി ഇളവ്, പ്രതിവർഷം 17,500 രൂപ ലാഭിക്കാം
- നിർമല സീതാരാമൻ കോൺഗ്രസ് പ്രകടനപത്രിക വായിച്ചതിൽ സന്തോഷമെന്ന് പി.ചിദംബരം
- ബജറ്റിൽ ബീഹാറിന് വാരിക്കോരി
- കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
- ബജറ്റിൽ ആശ്വാസം;സ്വർണ്ണ വിലകുറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.