/indian-express-malayalam/media/media_files/iHR5aOqJlWCJ5RiNi9hF.jpg)
രാഹുൽ ഗാന്ധി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കസേര കാക്കാൻ വേണ്ടിയുള്ള ബജറ്റാണിതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു മറ്റു സംസ്ഥാനങ്ങളുടെ ചെലവിൽ ബിജെപി സഖ്യകക്ഷികൾക്ക് ബജറ്റിൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ്. മുതലാളിമാരെ പ്രീണിപ്പിക്കുന്നതാണ് ബജറ്റ്.ബജറ്റിന്റെ ഗുണങ്ങളെല്ലാം ലഭിക്കുന്നത് വൻകിട മുതലാളിമാർക്ക് മാത്രമാണ്. സാധാരണക്കാർക്ക് ഒരു ആശ്വാസവും നൽകുന്നില്ല. കോൺഗ്രസ് പ്രകടനപത്രികയുടേയും മുൻ ബജറ്റുകളുടേയും കോപ്പി പേസ്റ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ പുരോഗതിക്കായുള്ള ബജറ്റ് എന്നതിലുപരി മോദി സർക്കാരിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സർക്കാർ സഖ്യകക്ഷികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും അവരെ കബളിപ്പിക്കാൻ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയാണെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസിന്റെ പ്രകടന പത്രിക ധനമന്ത്രി നിർമല സീതാരാമൻ വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ബജറ്റിൽ പറയുന്ന അപ്രന്റിസ് ഷിപ്പ് പദ്ധതി കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നതാണ്. കോൺഗ്രസ് പ്രകടനപത്രികയിലെ മറ്റു ചില പദ്ധതികളും ധനമന്ത്രി പകർത്തിയെന്നും ചിദംബരം പറഞ്ഞു.
Read more
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
- പുതിയ സ്കീമിലുള്ളവർക്ക് ആദായ നികുതി ഇളവ്, പ്രതിവർഷം 17,500 രൂപ ലാഭിക്കാം
- നിർമല സീതാരാമൻ കോൺഗ്രസ് പ്രകടനപത്രിക വായിച്ചതിൽ സന്തോഷമെന്ന് പി.ചിദംബരം
- ബജറ്റിൽ ബീഹാറിന് വാരിക്കോരി
- കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
- ബജറ്റിൽ ആശ്വാസം; സ്വർണ്ണ വില കുറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us