scorecardresearch

തല്ല്, ശകാരവർഷം; മാനസിക സമ്മർദ്ദത്തിൽ വിമാന ജീവനക്കാർ

പരസ്യമായ ശകാരവും നാണംക്കെടുത്തലും ദിവസങ്ങളോളും അലട്ടും. ചിലപ്പോൾ ഉറക്കം പോലും ശരിയായി കിട്ടില്ല. ഇത് തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നു

പരസ്യമായ ശകാരവും നാണംക്കെടുത്തലും ദിവസങ്ങളോളും അലട്ടും. ചിലപ്പോൾ ഉറക്കം പോലും ശരിയായി കിട്ടില്ല. ഇത് തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നു

author-image
WebDesk
New Update
Airport passengers

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:വിമാനയാത്ര തടസ്സപ്പെടുമ്പോൾ തങ്ങൾ, നേരിടുന്നത് കനത്ത മാനസിക പീഡനമെന്ന് വിമാന ജീവനക്കാർ. ട്രവൽ ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന ഐബിഎസ് സോഫ്റ്റ് വെയറും ഏവിയേഷൻ ബിസിനസ് ന്യുസും വിമാനങ്ങളിലെയും വിമാനത്താവളത്തിലെയും ജീവനക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനയാത്ര തടസ്സപ്പെടുമ്പോൾ യാത്രിക്കാരിൽ  നിന്ന് കടുത്ത മാനസിക പീഡനമാണ് ഉണ്ടാകാറുള്ളത്. ചിലർ അസഭ്യവർഷം തന്നെ നടത്തും. മറ്റുചിലർ ശാരീരികമായി ഉപദ്രവിക്കുമെന്നും സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു.

Advertisment

സാങ്കേതിക, പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങളിലാണ് മിക്കപ്പോഴും  വിമാനം വൈകുകയോ സർവീസ് തടസ്സപ്പെടുകയോ ചെയ്യുന്നത്. ഇത് തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെങ്കിലും യാത്രക്കാരുടെ ശകാരത്തിനും ആക്രമണത്തിനും വിധേയരാകുന്നത് തങ്ങളാണെന്നും സർവേയിൽ പങ്കെടുത്ത ജീവക്കാർ പറയുന്നു. യാത്ര തടസ്സപ്പെടുമ്പോഴുള്ള ആക്രമണസംഭവങ്ങൾ ദിവസം കഴിയുംതോറും കൂടി വരികയാണെന്നും ജീവനക്കാർ പറയുന്നു.  

വീട്ടിലെത്തിയാലും പ്രശ്‌നം

തൊഴിലിടത്തിലെ പ്രശ്‌നങ്ങൾ വിമാന ജീവനക്കാരുടെ വ്യക്തിജീവിതത്തിലും ബാധിക്കുന്നു. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സംഭവങ്ങൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അലട്ടും. പരസ്യമായ ശകാരവും നാണംക്കെടുത്തലും ദിവസങ്ങളോളും അലട്ടും. ചിലപ്പോൾ ഉറക്കം പോലും ശരിയായി കിട്ടില്ല.

ഇത് തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന് സർവ്വേയിൽ പങ്കെടുത്ത 47% പേർ പ്രതികരിച്ചു.എന്നാൽ വിമാനങ്ങൾ വൈകുന്നതും സർവീസ് തടസ്സപ്പെടുന്നതുമുൾപ്പെടെയുളള പ്രശ്‌നങ്ങൾ മിക്ക എയർലൈനുകൾക്കും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതായി 65 ശതമാനം ജീവനക്കാർ അഭിപ്രായപ്പെട്ടു. 

വെല്ലുവിളികൾ ഏറെ 

Advertisment

കൃത്യമായ വിവര ശേഖരണം, പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന ആഘാതം, ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് തടസ്സം സംഭവിക്കുമ്പോൾ എയർലൈനുകൾ നേരിടുന്ന പ്രധാന മൂന്ന് വെല്ലുവിളികളെന്നാണ് ജീവനക്കാരുടെ വാദം. നിലവിൽ തടസ്സങ്ങൾ ഫലപ്രദമായി നേരിടാൻ പരിമിതമായ  മാർഗങ്ങളെ വിമാനക്കമ്പനികളുടെ കൈവശമുള്ളതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എ.ഐ. സാങ്കേതിക വിദ്യ, മൊബൈൽ ആപ്പ്് തുടങ്ങിയവ പ്രയോജനപ്പെടുത്തി പരിമിതികളെ അതിജീവിക്കണമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഏവിയേഷൻ ബിസിനസ് ന്യൂസും സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എഡ്ജ് ഇൻസൈറ്റും ചേർന്ന്  ജൂൺ 18 മുതൽ ജൂലൈ എട്ടുവരെ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലാണ് ഗവേഷണം നടത്തിയത്. വടക്കേ അമേരിക്ക, ഏഷ്യാ-പസഫിക് , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർക്കിടയിലാണ പ്രധാനമായും പഠനം നടത്തിയത്.

യാത്രാതടസ്സം നേരിടുമ്പോൾ യാത്രക്കാരിൽ നിന്ന് ഭീഷണിയും ശാരീരിക ഉപദ്രവവും വർധിക്കുന്നതായി മിക്ക ജീവനക്കാരും റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയർ സീനിയർ വൈസ് പ്രസിഡൻറും ഏവിയേഷൻ ഓപ്പറേഷൻസ് സൊല്യൂഷൻസ് മേധാവിയുമായ ജൂലിയൻ ഫിഷ് പറഞ്ഞു. തടസ്സങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനും എയർലൈനുകൾക്ക് നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ആവശ്യമാണ്. 

തടസ്സങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന എയർലൈനുകൾക്ക് യാത്രക്കാർ കൂടുതൽ പരിഗണന നൽകും. യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ സുരക്ഷിതവും കൂടുതൽ പ്രതിരോധ ശേഷിയുള്ളതുമായ അന്തരീക്ഷം വളർത്തിയെടുക്കണമെന്നും  അദ്ദേഹം പങ്കുവച്ചു.

Read More

Flight Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: