scorecardresearch

സംസ്ഥാനങ്ങളോടുള്ള അവഗണന, ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ബിഹാറിലെയും ആന്ധ്രയിലെയും എൻഡിഎ സഖ്യകക്ഷികൾക്കുള്ള ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ബിഹാറിലെയും ആന്ധ്രയിലെയും എൻഡിഎ സഖ്യകക്ഷികൾക്കുള്ള ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു

author-image
WebDesk
New Update
news

ഇന്ത്യാ സഖ്യം

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പാർലമെന്റിൽ പ്രതിഷേധിക്കാൻ തയ്യാറായി ഇന്ത്യാസഖ്യം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിലാണ് തീരുമാനം. ''ഈ ബജറ്റിനെക്കുറിച്ച് ഞങ്ങൾ വിശദമായ ചർച്ച നടത്തി. വികസനം കണക്കിലെടുമ്പോൾ ഈ ബജറ്റ് പൂജ്യമാണ്. ഈ ബജറ്റിനെതിരെ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയും പാർലമെന്റിനുള്ളിൽ ശബ്ദമുയർത്തുകയും ചെയ്യും. ഈ ബജറ്റ് ഇന്ത്യയുടെ ഫെഡറൽ ഘടനക്ക് എതിരാണ്," യോഗത്തിന് ശേഷം കോൺഗ്രസിന്റെ രാജ്യസഭയിലെ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.

Advertisment

ഡിഎംകെ എംപിമാരും ബജറ്റിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ബജറ്റിൽ തമിഴ്നാട് സംസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27 ന് നടക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌കരിക്കും.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ബിഹാറിലെയും ആന്ധ്രയിലെയും എൻഡിഎ സഖ്യകക്ഷികൾക്കുള്ള ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. മോദി സർക്കാരിനെ രക്ഷിക്കുന്നതിനുള്ള ബജറ്റെന്നാണ് കോൺഗ്രസ് പറഞ്ഞത്. യുവാക്കളുടെയും കർഷകരുടെയും താൽപ്പര്യങ്ങൾ അവഗണിക്കപ്പെട്ട ബജറ്റാണെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) അഭിപ്രായപ്പെട്ടു.

എൻഡിഎ മുന്നണിയിലെ പ്രധാന ഘടകക്ഷിയായ ജെഡിയുവിന്റെ സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്രസർക്കാർ അയയുന്ന കാഴ്ചയാണ് ബജറ്റിൽ കണ്ടത്. പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി വിഭാവനം ചെയ്ത പൂർവോദയ പദ്ധതിയിലുൾപ്പെടുത്തിയാണ് ബിഹാറിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡുകളുടെ നവീകരണത്തിന് 26000 കോടിരൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കൂടാതെ ബിഹാറിൽ 2400 മെഗാവാട്ട് ഊർജ പ്ലാന്റിനായി 21,400 കോടി രൂപയും വകയിരുത്തി. 

Advertisment

സംസ്ഥാനത്ത് പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവ നിർമ്മിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പാറ്റ്‌ന-പൂർണിയ എക്‌സപ്രസ് ഹൈവേയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികക്കും തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രളയ പുനരുദ്ധാരണ പദ്ധതിക്കായി ബിഹാറിന് 11500 കോടി രൂപയുടെ ധനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന പദ്ധതിയായ അമരാവതി വികസനത്തിന് 15,000 കോടി അനുവദിച്ചതുൾപ്പടെ ആന്ധ്രക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ളത്. രായലസീമ, പ്രകാശം, വടക്കൻ ആന്ധ്രാപ്രദേശ് ജില്ലകൾക്കായി പ്രത്യേക പിന്നാക്ക മേഖല ഫണ്ടും ധനമന്ത്രി പ്രഖ്യാപിച്ചു. വിശാഖപട്ടണം-ചെന്നൈ-ഓർവക്കൽ-ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഒരു വ്യവസായ ഇടനാഴിയും ആന്ധ്രാപ്രദേശിനെ ഭാഗികമായി ഉൾക്കൊള്ളുന്ന മറ്റൊരു ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Read More

Narendra Modi Congress Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: