/indian-express-malayalam/media/media_files/CjN6Jc8jVZA3NpF7mQ8C.jpg)
അപകട ദൃശ്യം
കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽലാണ് അപകടം. സൗര്യ എയർലൈൻസിന്റെ വിമാനം പറന്നുയരുന്നതിനിടെ തകർന്നുവിഴുകയായിരുന്നു. ഇന്നു രാവിലെ 11 ഓടെയായിരുന്നു അപകടം.
രണ്ടു വിമാന ജീവനക്കാരും 17 സാങ്കേതിക ജീവനക്കാരുമടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറയിലേക്ക് പോവുകയായിരുന്നു വിമാനം. തകർന്നുവീണതും വിമാനത്തിന് തീപിടിച്ചെങ്കിലും രക്ഷാപ്രവർത്തകർ ഉടൻ തന്നെ തീ അണച്ചതായി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പൈലറ്റ് മനീഷ് ഷാൻക്യയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
#WATCH | Plane crashes at the Tribhuvan International Airport in Nepal's Kathmandu. Details awaited pic.twitter.com/9CudlsmFKS
— ANI (@ANI) July 24, 2024
നേപ്പാൾ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെന്നാണ് റിപ്പോർട്ട്.
Read More
- ബജറ്റിലെ അവഗണന: പാർലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം
- സംസ്ഥാനങ്ങളോടുള്ള അവഗണന, ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം
- ബജറ്റ് വിവേചനപരം, നിതി ആയോഗ് യോഗം ബഹിഷ്കരിച്ച് നാലു മുഖ്യമന്ത്രിമാർ
- നീറ്റ്-യുജി; അന്തിമ ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്രം
- കസേര കാക്കാനുള്ള ബജറ്റ്- രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.