scorecardresearch

ബജറ്റിലെ അവഗണന: പാർലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം

ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാസഖ്യം നേതാക്കൾ പാർലമെന്റിൽ പ്രതിഷേധം ആരംഭിച്ചു. ബാനറുകൾ ഉയർത്തിയാണ് നേതാക്കളുടെ പ്രതിഷേധം

ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാസഖ്യം നേതാക്കൾ പാർലമെന്റിൽ പ്രതിഷേധം ആരംഭിച്ചു. ബാനറുകൾ ഉയർത്തിയാണ് നേതാക്കളുടെ പ്രതിഷേധം

author-image
WebDesk
New Update
news

പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: ബജറ്റിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ചുവെന്നാരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. പിന്നാലെ ലോക്‌സഭയിൽനിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയിലും ബജറ്റ് അവഗണനയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

Advertisment

ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാസഖ്യം നേതാക്കൾ പാർലമെന്റിൽ പ്രതിഷേധം ആരംഭിച്ചു. ബാനറുകൾ ഉയർത്തിയാണ് നേതാക്കളുടെ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ, എസ്‌പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

ബജറ്റിൽ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അനീതി കാണിച്ചെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മിക്ക സംസ്ഥാനങ്ങൾക്കും വളരെ കുറച്ചു മാത്രമേ ബജറ്റ് പ്രഖ്യാപനത്തിലുള്ളൂവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ആരോഗ്യമേഖലയിലടക്കം കേരളം വലിയ രീതിയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒന്നും നൽകിയില്ല. ഓരോ സംസ്ഥാനങ്ങളും അവരവരുടെ ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.

Advertisment

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ബിഹാറിലെയും ആന്ധ്രയിലെയും എൻഡിഎ സഖ്യകക്ഷികൾക്കുള്ള ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ വിമർശിച്ചിരുന്നു. ബജറ്റിൽ ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതാണ് പ്രതിപക്ഷ പാർട്ടികളെ രോഷം കൊള്ളിച്ചത്.

Read More

Congress Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: