scorecardresearch

അപകീർത്തികരമായ പരാമർശം; വിലക്കിനെതിരെ മമത ഹൈക്കോടതിയിൽ

ഗവര്‍ണർ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനർജിയുടെ അപ്പീൽ

ഗവര്‍ണർ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനർജിയുടെ അപ്പീൽ

author-image
WebDesk
New Update
West Bengal Chief Minister, Mamata Banerjee, Governor, C V Ananda Bose

ചിത്രം: എക്സ്

കൊൽക്കത്ത: സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മമത ബുധനാഴ്ച ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്.

Advertisment

സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത്, മമത ബാനർജി, ടിഎംസി എംഎൽഎമാരായ സയന്തിക ബാനർജി, റിയാത്ത് ഹൊസൈൻ സർക്കാർ, ടിഎംസി വക്താവ് കുനക് ഘോഷ് എന്നിവരാണ് അപ്പീൽ നൽകിയത്. ജസ്റ്റിസ് ഐ.പി.മുഖർജി, ജസ്റ്റിസ് ബിശ്വരൂപ് ചൗധരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് അപ്പീൽ.

ജസ്റ്റിസ് കൃഷ്ണ റാവുവിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട മമതയുടെ അഭിഭാഷകൻ എസ്.എൻ.മുഖർജി, ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. വ്യാഴാഴ്ച ഗവർണറുടെ വാദം കേൾക്കുന്നതിനൊപ്പം കൂടുതൽ വാദം കേൾക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ജൂലൈ 16ന്, ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാര പദവിയുണ്ടെന്നും, വ്യക്തിപരമായി ആക്രമിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഗവർണർ ഒരു ഭരണഘടനാപരമായ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ല, ബാറും ബെഞ്ചും അഭിപ്രായപ്പെട്ടു.

Advertisment

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അനിയന്ത്രിതമായ അവകാശമല്ലെന്നും, വ്യക്തിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ, ഇടക്കാല ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, അത് വാദിക്കെതിരെ അപകീർത്തികരമായ പ്രസ്താവന തുടരാനും വാദിയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കാനും പ്രതികൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നത് പോലെയാകുമെന്നും, കോടതി പറഞ്ഞു.

Read More

Governor Mamata Banerjee West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: