scorecardresearch

ഫണ്ട് തട്ടിപ്പ്; കമല ഹാരിസിനെതിരെ പരാതിയുമായി ട്രംപ്

കമല ഹാരിസിന്റെ പ്രചാരണത്തിനായി 91.5 മില്യൺ ഡോളർ വകമാറ്റിയെന്നാണ് ട്രംപിന്റെ പരാതി

കമല ഹാരിസിന്റെ പ്രചാരണത്തിനായി 91.5 മില്യൺ ഡോളർ വകമാറ്റിയെന്നാണ് ട്രംപിന്റെ പരാതി

author-image
WebDesk
New Update
Trump files complaint against Harris

ചിത്രം: എക്സ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ 2024 റീ-ഇലക്ഷൻ ഫണ്ട് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലേക്ക് വകമാറ്റിയെന്ന് പരാതിയുമായി ഡൊണാൾഡ് ട്രംപ്. ഫണ്ട് കൈമാറ്റത്തെ വെല്ലുവിളിച്ച് ട്രംപ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
Advertisment

ഇത്തരമൊരു കൈമാറ്റം 1971ലെ ഫെഡറൽ ഇലക്ഷൻ കാമ്പെയ്ൻ ആക്ട് ലംഘനമാണെന്ന്, കാമ്പെയ്ൻ ജനറൽ കൗൺസൽ ഡേവിഡ് വാറിംഗ്ടൺ സമർപ്പിച്ച പരാതിയിൽ, ട്രംപ് ആരോപിച്ചു. കമല ഹാരിസിന്റെ പ്രചാരണത്തിനായി 91.5 മില്യൺ ഡോളർ വകമാറ്റിയെന്നും, തിരഞ്ഞെടുപ്പ് പ്രചാരണ നിയമത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വകമാറ്റലും ഏറ്റവും വലിയ ലംഘനവുമാണിതെന്നും ട്രംപ് ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി ഞായറാഴ്ചയാണ് ബൈഡൻ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയായി കമല ഹാരിസിനെ അനുകൂലിക്കുന്നതായും ബൈഡൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കമല ഹാരിസിന് വിജയ സാധ്യത പ്രവചിച്ച് സർവേ ഫലം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

പരാതി അടിസ്ഥാനരഹിതമെന്ന് കമല ഹാരിസ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമായാണ് ട്രംപിന്റെ നടപടികളെന്ന് വക്താവ് ചാൾസ് ക്രെച്ച്മർ ലുത്വക് പറഞ്ഞു. അതേസമയം, വിജയകരമായ ധനസമാഹരണ ശ്രമങ്ങളെ ഡെമോക്രാറ്റ് കാമ്പയിൻ എടുത്തുകാണിച്ചു. 36 മണിക്കൂറിനുള്ളിൽ 100 മില്യൺ ഡോളർ സംഭാവനയായി കമല ഹാരിസ് സമാഹരിച്ചെന്നും കാമ്പെയ്ൻ അറിയിച്ചു.

Read More

Advertisment
Donald Trump Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: