scorecardresearch

തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം; കങ്കണ റണാവത്തിന് ഹൈക്കോടതി നോട്ടീസ്

കങ്കണയുടെ പാർലമെൻ്റ് അംഗത്വം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

കങ്കണയുടെ പാർലമെൻ്റ് അംഗത്വം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

author-image
WebDesk
New Update
Kangana Ranaut

ചിത്രം: ഇൻസ്റ്റഗ്രാം

ഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസ്. നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് ഓഫീസർ തെറ്റായി നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി ലൈക് റാം നേഗി എന്നയാൾ നൽകിയ ഹർജിയിലാണ് ഹിമാചൽ ഹൈക്കോടതി നോട്ടീസ് അയച്ചത്.

Advertisment

കങ്കണയുടെ പാർലമെൻ്റ് അംഗത്വം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഓഗസ്റ്റ് 21നകം മറുപടി നൽകണമെന്ന് കങ്കണയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വനംവകുപ്പിലെ മുന്‍ ജീവനക്കാരനായ നേഗി, സ്വമേധയ വിരമിച്ചതാണെന്നും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കുടിശ്ശിക ഇല്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും വാദിക്കുന്നു.

എന്നാൽ, വൈദ്യുതി, വെള്ളം, ടെലിഫോൺ എന്നിവയുടെ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റും നൽകണമെന്ന് നോമിനേഷൻ നൽകിയ സമയത്ത് തന്നോട് ആവശ്യപ്പെട്ടതായി നേഗി പറയുന്നു. ഈ സർട്ടിഫിക്കറ്റ് നൽകാൻ അടുത്ത ദിവസം വരെ സമയം അനുവദിച്ചു. അടുത്ത ദിവസം റിട്ടേണിംഗ് ഓഫീസർക്ക് പത്രിക നൽകിയപ്പോൾ അദ്ദേഹം അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും നാമനിർദ്ദേശ പത്രിക തള്ളുകയും ചെയ്തു എന്നാണ് നേഗിയുടെ പരാതി.

നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നുവെങ്കിൽ താൻ വിജയിക്കുമായിരുന്നു എന്നാണ് ഹർജിക്കാരന്റെ വാദം. കങ്കണയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, മാണ്ഡി സീറ്റിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും നേഗി ആവശ്യപ്പെട്ടു. നേഗിയുടെ ഹർജിയിൽ ജസ്റ്റിസ് ജ്യോത്‌സ്‌ന റേവലാണ് കങ്കണയ്‌ക്ക് നോട്ടീസ് അയച്ചത്.

Advertisment

ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ നിന്ന് 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നടി കങ്കണ റണാവത്ത് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. ബഹുജൻ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഡോ. പ്രകാശ് ചന്ദ്ര ഭരദ്വാജാണ് മൂന്നാം സ്ഥാനത്തെത്തിയത്. 4393 വോട്ടുകളായിരുന്നു ഭരദ്വാജിന് ലഭിച്ചത്.

Read More

Kangana Ranaut Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: