/indian-express-malayalam/media/media_files/2LgIDBOKZUYkeOh5zQkV.jpg)
എക്സ്പ്രസ് ഫോട്ടോ: സൻഖദീപ് ബാനർജി
ന്യൂഡൽഹി: സൽമാൻ ഖാന്റെ വീടിനുനേരെ വെയിവയ്പുണ്ടായ സംഭവത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ''ഹെൽമെറ്റ് ധരിക്കരുത്... പേടിയില്ലെന്ന് കാണിക്കാൻ വെടിയുതിർക്കുമ്പോൾ ഒരു സിഗരറ്റ് വലിക്കുക... നിങ്ങൾ ചരിത്രം സൃഷ്‌ടിക്കും”, ഇതായിരുന്നു ഗുണ്ടാസംഘം തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി അക്രമികൾക്ക് ഒരു ദിവസം മുമ്പ് നൽകിയ നിർദേശങ്ങളെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ സൽമാൻ ഖാന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തന്നെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലോറൻസ് ബിഷ്ണോയിയും സംഘവും വെടിവയ്പ് നടത്തിയതെന്ന് സൽമാൻ മൊഴി നൽകിയിട്ടുണ്ട്. വെടിവയ്പ് നടന്ന ദിവസം ബൈക്ക് ഓടിച്ചിരുന്ന വിക്കികുമാർ ഗുപ്തയും അൻമോൽ ബിഷ്‌ണോയിയും തമ്മിൽ സിഗ്നൽ ആപ്പിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും കുറ്റപത്രത്തിലുണ്ട്.
വളരെ ശ്രദ്ധയോടെ പെട്ടെന്ന് വെടിവയ്ക്കണം. ഒരു മിനിറ്റിലധികം സമയമെടുത്താലും പ്രശ്നമില്ല. ഭായിയെ പേടിപ്പിക്കാൻ നിങ്ങൾ ശ്രദ്ധയോടെ വെടിവയ്ക്കണം. വെടിവയ്ക്കുന്ന സമയത്ത് നിങ്ങൾ സിഗരറ്റ് വലിക്കണം. അതിലൂടെ നിങ്ങൾക്ക് പേടിയില്ലെന്ന് അവർ മനസിലാക്കുമെന്നായിരുന്നു സംഭാഷണം. സിഗ്നൽ ആപ്പ് വഴിയാണ് വെടിവച്ച ഗുപ്തയും സാഗർ പാലുമായും അൻമോൽ ബന്ധപ്പെട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസുമായി ഒരു തവണ വെടിവച്ചവർ സംസാരിച്ചതായും കുറ്റപത്രത്തിലുണ്ട്. വെടിവെപ്പിന് തയ്യാറാവണമെന്നും അവർ വിജയിക്കുമെന്നും ലോറൻസ് ഇവരോട് പറഞ്ഞതായാണ് കുറ്റപത്രത്തിലുള്ളത്.
സബർമതി ജയിലിൽ കഴിയുന്ന ലോറൻസ്, യുഎസിലോ കാനഡയിലോ ഉണ്ടെന്ന് കരുതുന്ന അൻമോൽ, യുകെയിലുണ്ടെന്ന് കരുതുന്ന റാവ്‌താരം സ്വാമി എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിൽ ഏപ്രിൽ 14 നാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു.
Read More
- അപകീർത്തികരമായ പരാമർശം; വിലക്കിനെതിരെ മമത ഹൈക്കോടതിയിൽ
- ഫണ്ട് തട്ടിപ്പ്; കമല ഹാരിസിനെതിരെ പരാതിയുമായി ട്രംപ്
- നേപ്പാളിൽ വിമാനം തകർന്നുവീണ് 18 മരണം, രക്ഷപ്പെട്ട പൈലറ്റ് ഗുരുതരാവസ്ഥയിൽ
- ബജറ്റിലെ അവഗണന: പാർലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം
- സംസ്ഥാനങ്ങളോടുള്ള അവഗണന, ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.